Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുഎസും ഇറാനും തമ്മില്‍ ചരിത്രപരമായ സമാധാന കരാര്‍ ഒപ്പുവെച്ചു

യുഎസും ഇറാനും തമ്മില്‍ ചരിത്രപരമായ സമാധാന കരാര്‍ ഒപ്പുവെച്ചു

Vararuchi 6 days ago

ശ്ചിമേഷ്യൻ സംഘർഷങ്ങള്‍ക്ക് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള ചരിത്രപ്രധാനമായ ധാരണാപത്രത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാനും ഒപ്പുവെച്ചു.മൂന്ന് മാസത്തിലേറെ നീണ്ട കടുത്ത യുദ്ധത്തിന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മില്‍ വലിയൊരു നയതന്ത്ര വഴിത്തിരിവിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്.

ഫ്രാൻസില്‍ നടന്ന ജി7 ഉച്ചകോടിക്ക് ശേഷം വെർസൈല്‍സ് കൊട്ടാരത്തില്‍ നിന്ന് മടങ്ങുമ്പോള്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഈ ഔദ്യോഗിക വിവരവും പങ്കുവച്ചത്. "കരാർ ഒപ്പിട്ടുകഴിഞ്ഞു. വെർസൈല്‍സില്‍ വെച്ചാണ് ഇതില്‍ ഒപ്പുവെച്ചത്, ഞാൻ ഇപ്പോള്‍ തന്നെ ഒപ്പിടല്‍ പൂർത്തിയാക്കി"- ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള ഈ സുപ്രധാന ധാരണാപത്രം ഔദ്യോഗികമായി അന്തിമമാക്കിയതായി ഇറാന്റെ ഭാഗത്തുനിന്നുള്ള ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന ഒന്നാകും ഈ പുതിയ സമാധാന നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vararuchi