വടകര: ( https://vatakara.truevisionnews.com/ ) തിരുവോണനാളില്‍ ഡി.വൈ.എഫ്.ഐ പതിയാരക്കര മേഖല ജോയിന്റ് സെക്രട്ടറി വിനുവിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിയായ അധ്യാപകനെ സർവീസില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മണിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
കരുവഞ്ചേരി നോർത്ത് എല്‍.പി സ്കൂളിലേക്കാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. ലഹരി മാഫിയ സംഘത്തില്‍ ഉള്‍പ്പെട്ട സ്കൂള്‍ അധ്യാപകൻ ജവാദ് കേസില്‍ പ്രതിയാണെന്നും ഇയാളെ ഉടനടി സ്കൂളില്‍ നിന്ന് പുറത്താക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം.
പതിയാരക്കര മഞ്ചയിലെ കടയില്‍ വെച്ച് ജവാദിന്റെ നേതൃത്വത്തിലുള്ള 50-ഓളം വരുന്ന സംഘം ചേർന്നാണ് വിനുവിനെ ക്രൂരമായി മർദ്ദിച്ചതെന്ന് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നു. ആക്രമണത്തില്‍ വിനുവിന്റെ മുഖത്ത് മൂന്ന് ഭാഗങ്ങളില്‍ പൊട്ടലുണ്ടാവുകയും തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. കേസില്‍ രണ്ടാം പ്രതിയായ അധ്യാപകൻ ജവാദിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
പ്രതിഷേധ മാർച്ച് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. കെ. അരുണ്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എൻ. ഷിജിൻ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ടി. ടി. ജനീഷ്, വി. എം. അശ്വന്ത്, ഷിജില്‍ പാലയാട് തുടങ്ങിയ നേതാക്കള്‍ പ്രതിഷേധ യോഗത്തില്‍ സംസാരിച്ചു.
English Summary:
DYFI organized a protest march to Karuvanchery North LP School in Vatakara demanding the dismissal of a teacher, Javad, who is accused of assaulting DYFI Pathiyarakkara Joint Secretary Vinu on Thiruonam day. According to DYFI, a 50-member gang led by Javad brutally assaulted Vinu, resulting in facial fractures that required surgery. DYFI District Secretary K. K. Arun inaugurated the protest march demanding the immediate arrest of the accused teacher.
#DYFI Protest#School Teacher Assault Case#Assault Case

