Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കെ.ടി വേണുഗോപാലിനെ സുഹൃദ്സംഘം അനുസ്മരിച്ചു

കെ.ടി വേണുഗോപാലിനെ സുഹൃദ്സംഘം അനുസ്മരിച്ചു

Vatakaranews 10 hrs ago

ടകര: നാദാപുരം ഉപജില്ല ഓഫീസ് റിട്ട. സീനിയർ സൂപ്രണ്ടും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കെ.ടി വേണുഗോപാലിനെ സുഹൃദ്സംഘം അനുസ്മരിച്ചു.

വടകര ഗ്രീൻ പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വി.ടി മുരളി അധ്യക്ഷനായി. റിട്ട. ഡി.ഡി.ഇ പി.ടി ഭാസ്കരൻ, കോഴിക്കോട് ഡി.ഡി.ഇ ഓഫീസ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് കെ.ടി മുഹമ്മദ് ഷെരീഫ്, എൻ. അഹമ്മദ് മാസ്റ്റർ, വി.ടി ബാലൻ, കെ. ഹേമചന്ദ്രൻ, തില്ലേരി ഗോവിന്ദൻ, പി.പി രാജൻ, രാജൻ ചെറുവാട്ട്, എം.എം സോമശേഖരൻ, പാലേരി ബാലകൃഷ്ണൻ, പി. സോമശേഖരൻ, എം.ടി ശശികുമാർ, ടി.പി റഷീദ്, കെ.പി കുമാരൻ എന്നിവർ സംസാരിച്ചു.

പി. ഹരീന്ദ്രനാഥ് സ്വാഗതവും കെ.പി സത്യനാഥൻ നന്ദിയും പറഞ്ഞു. കെ.ടി വേണുഗോപാലിന്റെ സേവന കാലത്തെ ഓർമ്മകളും സാംസ്കാരിക രംഗത്തെ ഇടപെടലുകളും ചടങ്ങില്‍ പങ്കെടുത്തവർ അനുസ്മരിച്ചു.

English Summary:

Retired Senior Superintendent of Nadapuram sub-district office and cultural activist KT Venugopalan was remembered by friends group at a meeting held at Vadakara Green Palace Auditorium presided over by VT Murali, with several former education department officials and friends paying tribute.

#KT Venugopalan#Vadakara News#Remembrance Meeting

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vatakaranews