മണിയൂർ: (vatakara.truevisionnews.com) പഠന നിലവാരം ഉയർത്തുക ലക്ഷ്യമിട്ട് മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ 'വിജയപഥം-27' പ്രത്യേക പഠന പരിശീലന പരിപാടിക്ക് തുടക്കമായി.
മവാഖ് മണിയൂരിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി എസ്.പി.സി അഡീഷണല്‍ ജില്ലാ നോഡല്‍ ഓഫീസർ റെക്കീബ്. ടി. ഉദ്ഘാടനം ചെയ്തു.
പ്രധാനധ്യാപകൻ രാജീവൻ വളപ്പില്‍കൂനി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ലൈഫ് കോച്ചും മോട്ടിവേഷൻ സ്പീക്കറുമായ ഷാനവാസ് വയനാട് മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ പ്രിൻസിപ്പല്‍ രഞ്ജിഷ ടി.പി., മവാഖ് കരിയർ ഗൈഡൻസ് സെന്റർ ചെയർമാൻ അബ്ദുല്‍ റഷീദ്. രം. പി., വിജീഷ് പി.പി., രമിത കെ., അമയ എന്നിവർ ചടങ്ങില്‍ സംസാരിച്ചു. പരിശീലന പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികള്‍ക്കായി വിവിധ കരിയർ ഗൈഡൻസ് ക്ലാസുകളും മോട്ടിവേഷൻ സെഷനുകളും നടക്കുമെന്ന് അധികൃതർ അറിയിച്ചു.
#Maniyur GHSS#Vijayapath 27#Education#Career Guidance#Kerala Schools

