Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓടുന്ന ട്രെയിനിന്റെ പടിയില്‍ നിന്നും ട്രാക്കിലേക്ക് വീണ അഴിയൂര്‍ സ്വദേശി യുവാവ് മരിച്ചു

ഓടുന്ന ട്രെയിനിന്റെ പടിയില്‍ നിന്നും ട്രാക്കിലേക്ക് വീണ അഴിയൂര്‍ സ്വദേശി യുവാവ് മരിച്ചു

Vatakaranews 2 hrs ago

ടകര : (vatakara.truevisionnews.com) ഓടുന്ന ട്രെയിനിന്റെ പടിയില്‍ നിന്നും ട്രാക്കിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.

അഴിയൂർ ഹയർ സെക്കൻഡറി സ്കൂളിനു സമീപം ദാറുല്‍ ഹെയ്ററില്‍ ആയാടത്തില്‍ അൻസാറാണ് (38) മരിച്ചത്.

ബുധൻ ഉച്ചയ്ക്ക് 12.30 ഓടെ തിരുവനന്തപുരം- മംഗലാപുരം ഏറനാട് എക്സ്പ്രസില്‍ നിന്നാണ് അൻസാർ വീണത്. അപകടത്തിന് പിന്നാലെ ഇടതുകാല്‍ മുട്ടിനു താഴെ നഷ്ടമായിരുന്നു. ട്രെയിൻ കോഴിക്കോട് സ്റ്റേഷനില്‍ എത്താറായപ്പോഴാണ് ഇയാള്‍ ട്രെയിനില്‍ നിന്ന് വീണത്.

ഉടൻ റെയില്‍വേ പൊലീസും റെയില്‍വേ സംരക്ഷണ സേനയുമെത്തി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് എഴ് മണിയോടെയാണ് മരണം നടന്നത്.

പിതാവ് പരേതനായ ബഷീർ , മാതാവ് ഹയറുനിസ.

#Latest News#Young Man Death#Falling From Moving Train#Azhiyur Native

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vatakaranews