Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓര്‍ക്കാട്ടേരിയിലെ ഹൃതിൻ്റെ വേര്‍പാടില്‍ കണ്ണീരിലായി ഉറ്റവര്‍

ഓര്‍ക്കാട്ടേരിയിലെ ഹൃതിൻ്റെ വേര്‍പാടില്‍ കണ്ണീരിലായി ഉറ്റവര്‍

Vatakaranews 6 hrs ago

ടകര : (vatakara.truevisionnews.com) വിദ്യാർത്ഥിയായ ഹൃതിൻ്റെ വേർപാടില്‍ കണ്ണീരിലായി ഉറ്റവർ. മൃതദ്ദേഹം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

ഓർക്കാട്ടേരി എളങ്ങോളി താഴെ മറുവോത്ത് ബാലകൃഷണന്റെ മകൻ ഹൃതിൻ(17)ൻ്റെ ആകസ്മിക വേർപാട് കുടുംബത്തിനും കൂട്ടുകാർക്കും തീരാനൊമ്പരമായി.

ഇന്നലെ പകല്‍ രണ്ടരയ്ക്കും നാലരയ്ക്കും ഇടയിലാണ് ഹൃതിൻ്റെ മരണം. വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഹൃതിനെ ഓർക്കാട്ടേരി ആശ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

എടച്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. എളങ്ങോളി എടവലത്ത് താമസിക്കും താഴെ മറുവോത്ത് ബാലകൃഷണൻ - പ്രജിഷ ദമ്പതികളുടെ മകനാണ് ഹൃതിൻ . സഹോദരൻ: ഹൃതിക് കൃഷ്ണ.

#Latest News#Hrithin Death#Suicide#Vatakara

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vatakaranews