Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രക്ഷോഭങ്ങള്‍ക്ക് ഫലം കണ്ടു: കുഞ്ഞിപ്പള്ളി ടൗണില്‍ അടിപ്പാതയ്ക്ക് അനുമതിയായി

പ്രക്ഷോഭങ്ങള്‍ക്ക് ഫലം കണ്ടു: കുഞ്ഞിപ്പള്ളി ടൗണില്‍ അടിപ്പാതയ്ക്ക് അനുമതിയായി

Vatakaranews 4 months ago

വടകര : ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ഒടുവില്‍ കുഞ്ഞിപ്പള്ളി ടൗണില്‍ ദേശീയ പാത അതോററ്ററി അടിപ്പാത അനുവദിച്ചു. വർഷങ്ങള്‍ നിണ്ടു നിന്ന പ്രക്ഷോഭങ്ങള്‍ക്ക് ഒടുവില്‍ അടിപ്പാത ലഭിച്ചത്.

ഷാഫി പറമ്പില്‍ എം പി , കെ കെ രമ എം എല്‍ എ എന്നിവർ അടക്കമുള്ള ജനപ്രതിനിധികള്‍, രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ ഇടപെടലാണ് ഇതിന് ആക്കം കൂടിയത്. അടിപ്പാതയുടെ അഭാവം മൂലം കുഞ്ഞിപ്പള്ളി ടൗണ്‍ രണ്ടായി മുറിയുമെന്ന് പരാതി ഉയർന്നിരുന്നു.

ആവശ്യങ്ങള്‍ക്കായി വിവിധ ഓഫീസുകളിലും കമ്യൂണിറ്റി ഹെല്‍ത്ത് സെൻറ്ററിലേക്ക് പോകാനുള്ള രോഗികള്‍ക്കും , കച്ചവടക്കാർക്കും മറ്റും അടിപ്പാത അതാവശ്യമാണ്.

ഇത് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതി നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തി വരികയായിരുന്നു. കേന്ദ്ര ഉപരിതല മന്ത്രി നിധിൻ ഗഡ് ഗിരിയെ അടക്കം ഈ വിഷയവുമായി ബന്ധപ്പെട്ടിരുന്നു. ദേശിയ പാത അതോററ്ററി ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു. പിന്നീട് സാധ്യത പഠനവും നടത്തി. ഒടുവിലാണ് അടിപ്പാത അനുവദിച്ചത്. നിർമാണ ജോലികള്‍ തുടങ്ങാനുള്ള നടപടി ദേശീയ പാത അതോററ്ററി ഉടൻ ആരംഭിക്കുമെന്ന് കെ കെ രമ എം എല്‍ എ പറഞ്ഞു

ദേശീയ പാതയില്‍ കുഞ്ഞിപ്പള്ളി ടൗണില്‍ അടിപ്പാത യഥാർത്ഥ്യമാക്കിയ ഷാഫി പറമ്പില്‍ എം പി കെ കെ രമ എം എല്‍ എന്നിവർക്ക് അഭിവാദ്യം അർപ്പിച്ച്‌ ജനകീയ മുന്നണി അഴിയൂർ മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ കുഞ്ഞിപ്പള്ളി ടൗണില്‍ ആഹ്ലാദപ്രകടനവും . ജനകീയ കുട്ടായ്മയും നടത്തി.

യോഗത്തില്‍ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് യു എ റഹീം അധ്യക്ഷത വഹിച്ചു.പ വി പി പ്രകാശൻ , പി ബാബുരാജ്, പ്രദീപ് ചോമ്പാല , കെ പി രവീന്ദ്രൻ, സി സുഗതൻ , കെ കെ ഷെറിൻ കുമാർ , കെ പി വിജയൻ, ഷാജിത്ത് കൊട്ടാരത്തില്‍, ജബ്ബാർ അഴിയൂർ. കെ കെ രാജൻ, എന്നിവർ സംസാരിച്ചു.

#Latest News#Vatakara Local News#National Highways Authority#Kunjippally

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vatakaranews