Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ശക്തമായ കാറ്റ്; ചാലില്‍ മുക്കില്‍ മരങ്ങള്‍ കടപുഴകി വീണു; 'വൈറ്റ് ഗാര്‍ഡ്' സേനയുടെ സമയോചിത ഇടപെടല്‍ ശ്രദ്ധേയമായി

ശക്തമായ കാറ്റ്; ചാലില്‍ മുക്കില്‍ മരങ്ങള്‍ കടപുഴകി വീണു; 'വൈറ്റ് ഗാര്‍ഡ്' സേനയുടെ സമയോചിത ഇടപെടല്‍ ശ്രദ്ധേയമായി

Vatakaranews 5 days ago

യഞ്ചേരി : (vatakara.truevisionnews.com) ആയഞ്ചേരി പെരുമുണ്ടശ്ശേരി ചാലില്‍ മുക്കില്‍ വീശിയടിച്ച ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു.

കുനിയേല്‍ - കോടച്ചാണ്ടി റോഡിലേക്കും പരിസരത്തെ ഏതാനും വീടുകളിലേക്കുമാണ് മരങ്ങള്‍ പതിച്ചത്.

റോഡിന് കുറുകെ വൈദ്യുതി ലൈനിലേക്ക് മരം വീണുവെങ്കിലും ലൈൻ പൊട്ടാത്തത് വലിയൊരു ദുരന്തം ഒഴിവാക്കി. ചില വീടുകളില്‍ മരങ്ങള്‍ വീണിട്ടുണ്ടെങ്കിലും ഭാഗ്യവശാല്‍ നാശനഷ്ടങ്ങള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല.

ഇതൊരു ചെറിയ ഉള്‍റോഡ് ആയതിനാല്‍ത്തന്നെ വലിയ ഗതാഗത തടസ്സങ്ങള്‍ നേരിട്ടിരുന്നില്ല. എങ്കിലും, വിവരം അറിഞ്ഞ ഉടൻ തന്നെ മുസ്ലിം യൂത്ത് ലീഗിന്റെ 'വൈറ്റ് ഗാർഡ്' വളണ്ടിയർമാരും നാട്ടുകാരും സംഭവസ്ഥലത്തെത്തി മരങ്ങള്‍ മുറിച്ചുമാറ്റുന്ന പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടു.

മഴയും കാറ്റും വകവെക്കാതെ മണിക്കൂറുകളോളം അധ്വാനിച്ച്‌, മരങ്ങള്‍ മുറിച്ചുമാറ്റി പ്രദേശം പൂർണ്ണമായും പഴയ നിലയിലാക്കാൻ അവർ കാണിച്ച ആത്മാർത്ഥതയും ധീരതയും ഏറെ പ്രശംസനീയമാണ്.

പ്രതിസന്ധി ഘട്ടങ്ങളില്‍ ഇത്തരത്തില്‍ അടിയന്തരമായി ഇടപെടുകയും നിസ്വാർത്ഥമായ സേവനം കാഴ്ചവെക്കുകയും ചെയ്യുന്ന വൈറ്റ് ഗാർഡ് വളണ്ടിയർമാരുടെ പ്രവർത്തനം പ്രദേശവാസികള്‍ക്ക് വലിയൊരു ആശ്വാസമാണ് പകർന്നു നല്‍കിയത്. ഫോട്ടം : കുനിയേല്‍ കൊടച്ചാങ്കണ്ടി റോഡില്‍ വൈദ്യുതി കമ്പനിയില്‍ വീണ മരം വൈറ്റ് കാർഡ് മുറിച്ചു മാറ്റുന്നു

#Latest news#Ayanjari Perumundassery canal#Trees fell#Wind

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vatakaranews