Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

തിരുവള്ളൂരില്‍ വീടിന് തീപിടിച്ചു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

Vatakaranews 3 days ago

തിരുവള്ളൂർ: വെള്ളൂക്കര കുറ്റിയോവില്‍ റിജുവിന്‍റ വീടിന് തീപിടിച്ച്‌ വീട് പൂർണമായും കത്തിനശിച്ചു. തീപിടിത്തത്തില്‍ വീടിനും വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടമുണ്ടായി.

കുട്ടികളുള്‍പ്പെടെ വീട്ടിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചതിനാല്‍ ജീവഹാനി ഒഴിവായി.

വിവരം ലഭിച്ചതിനെ തുടർന്ന് പേരാമ്പ്രയില്‍ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തി. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് തീ നിയന്ത്രണവിധേയമാക്കാനായത്.

വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് വടകരയില്‍ നിന്നുള്ള പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

വീട് പൂർണമായും കത്തിനശിച്ചതോടെ കുടുംബത്തിന് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. സംഭവത്തില്‍ നാശനഷ്ടങ്ങളുടെ വിശദമായ കണക്ക് ലഭ്യമായിട്ടില്ല.

A house in Vellukkara, Thiruvallur, was completely destroyed in a fire, causing major damage to the building and household items. Firefighters from Perambra brought the blaze under control, and all family members, including children, escaped safely. Preliminary reports suggest an electrical short circuit may have triggered the fire, while police from Vadakara also inspected the scene.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vatakaranews