വടകര : (https://vatakara.truevisionnews.com/) വടകര ഫാമിലി വെഡ്ഡിംഗ് സെന്റർ ഷോറൂമില്‍ ശിശുദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി പ്രത്യേക കളറിംഗ് മത്സരം സംഘടിപ്പിച്ചു.
'ആർട്ടോപ്പിയ ചില്‍ഡ്രൻസ് ഡേ സ്പെഷ്യല്‍ കളറിംഗ് കോമ്പറ്റീഷൻ' (ARTOPIA Children's Day Special Colouring Competition) എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ ഇരുപത്തിയഞ്ചോളം കുട്ടികള്‍ പങ്കെടുത്തു.
കുട്ടികളുടെ സർഗ്ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങില്‍ ഫാമിലി വെഡ്ഡിംഗ് സെന്റർ ചെയർമാൻ ഇമ്പിച്ചി അഹമ്മദ്, ജനറല്‍ മാനേജർ സൈബത്ത്, അസിസ്റ്റന്റ് ജനറല്‍ മാനേജർ അഷ്റഫ്, റമീസ് എന്നിവർ സംബന്ധിച്ചു. മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ആശംസകള്‍ നേരുകയും പ്രോത്സാഹന സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
Vadakara Family Wedding Centre organized a special Children's Day colouring competition at its showroom, drawing around 25 children. The event aimed to encourage creativity, and prizes were distributed to all participants.
#ChildrensDay#ColouringCompetition#Vadakara#FamilyWeddingCentre#KidsCreativity

