Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വടകരയില്‍ ബസ് ഉടമകളുടെ സംഘടനയുടെ ജനറല്‍ ബോഡി; ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ആര്‍ടിഒയ്ക്ക് യാത്രയയപ്പും നല്‍കി

വടകരയില്‍ ബസ് ഉടമകളുടെ സംഘടനയുടെ ജനറല്‍ ബോഡി; ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ആര്‍ടിഒയ്ക്ക് യാത്രയയപ്പും നല്‍കി

Vatakaranews 2 weeks ago

ടകര: (vatakara.truevisionnews.com) പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ജനറല്‍ ബോഡി യോഗവും പ്രമുഖ വ്യക്തിത്വങ്ങള്‍ക്കുള്ള ആദരിക്കല്‍ ചടങ്ങും വടകരയില്‍ വെച്ച്‌ പ്രൗഢമായി സംഘടിപ്പിച്ചു.

വടകര എംഎല്‍എ കെ.കെ. രമ, പയ്യോളി നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. കുഞ്ഞാമു എന്നിവർക്ക് അസോസിയേഷന്റെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.

ഇതോടൊപ്പം തന്നെ വടകര ആർടിഒ ആയി സേവനമനുഷ്ഠിച്ച പി. രാജേഷിന് ഹൃദ്യമായ യാത്രയയപ്പും ചടങ്ങില്‍ വെച്ച്‌ നല്‍കുകയുണ്ടായി. അസോസിയേഷന്‍ പ്രസിഡന്റ് ഇ.സി. കുഞ്ഞമ്മദിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ മേഖലയിലെ പ്രമുഖ ബസ് ഉടമകളും ഭാരവാഹികളും പങ്കെടുത്തു.

സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെക്കുറിച്ചും സ്വകാര്യ ബസ് മേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. ചടങ്ങില്‍ അസോസിയേഷൻ ഭാരവാഹികളായ സെക്രട്ടറി എ.പി. ഹരിദാസന്‍, എം.കെ. ഗോപാലന്‍, കെ. വിജയന്‍, കെ.കെ. ഗോപാലന്‍ നമ്പ്യാര്‍, ജിജു കുമാര്‍, വി.വി. പ്രസീദ് ബാബു, കെ. പ്രമോദ് എന്നിവര്‍ ആശംസകള്‍ അർപ്പിച്ചു സംസാരിച്ചു.

#Latest News#Vatakara#General Body#Bus Owners

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vatakaranews