Thursday, 28 Feb, 1.15 am വെള്ളിനക്ഷത്രം

ഹോം
അഗ്നിസാക്ഷി മുതല്‍ ഒരു ഞായറാഴ്ച വരെ: അഞ്ചാം തവണയും മികച്ച സംവിധായകനായി ശ്യാമപ്രസാദ്

അഞ്ചാം തവണയും മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കി ശ്യാമപ്രസാദ്. ഒരു ഞായറാഴ്ച എന്ന സിനിമയ്ക്കാണ് ഇത്തവണ അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. മികച്ച സംവിധായകനൊപ്പം മികച്ച രണ്ടാമത്തെ സിനിമയ്ക്കുളള പുരസ്‌കാരവും ഒരു ഞായറാഴ്ച സ്വന്തമാക്കിയിരുന്നു.1988 ല്‍ പുറത്തിറങ്ങിയ അഗ്നിസാക്ഷി എന്ന സിനിമയിലൂടെയാണ് ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കുന്നത്. പിന്നീട് അകലെ, ഇലക്‌ട്ര, ആര്‍ട്ടിസ്റ്റ് എന്നീ ചിത്രങ്ങള്‍ക്കും മികച്ച സംവിധായകനുള്ള പുരസ്‌കാരം ശ്യാമപ്രസാദിനെ തേടിയെത്തി.

ഒരു ഞായറാഴ്ച എന്ന സിനിമയ്ക്കാണ് ഇത്തവണ അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. മികച്ച സംവിധായകനൊപ്പം മികച്ച രണ്ടാമത്തെ സിനിമയ്ക്കുളള പുരസ്‌കാരവും ഒരു ഞായറാഴ്ച സ്വന്തമാക്കിയിരുന്നു.രണ്ട് കഥകള്‍ ചേര്‍ന്ന ഒരു ചെറിയ സിനിമയാണ് ഒരു ഞായറാഴ്ച. പുതുമുഖങ്ങളാണ് സിനിമയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചിരിക്കുന്നത്. രണ്ട് കാമുകീകാമുകന്മാരുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Vellinakshatram
Top