Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
19കാരൻ ലമീൻ യമാല്‍ അച്ഛനാകുന്നു?, പങ്കാളിയായ 21കാരി ഇനസ് ഗര്‍ഭിണിയെന്ന് റിപ്പോര്‍ട്ട്

19കാരൻ ലമീൻ യമാല്‍ അച്ഛനാകുന്നു?, പങ്കാളിയായ 21കാരി ഇനസ് ഗര്‍ഭിണിയെന്ന് റിപ്പോര്‍ട്ട്

സ്പാനിഷ് ഫുട്‌ബോളിലെ മിന്നും താരവും ഭാവിതാരവുമായി കണക്കാക്കുന്ന ലമീന്‍ യമാല്‍ അച്ഛനാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
നിലവില്‍ 19കാരനായ ലമീന്‍ യമാല്‍ ലോകകപ്പ് സ്വന്തമാക്കിയതിന്റെ ആഹ്‌ളാദത്തിലാണ്. ഇതിനിടയിലാണ് സന്തോഷം ലഭിക്കുന്ന ഈ വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്. താരത്തിന്റെ പങ്കാളിയായ 21 വയസ്സുകാരി ഇനസ് ഗാര്‍സിയ സാന്റോസ് പങ്കുവെച്ച വീഡിയോയാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.

ടിക്ടോക്കില്‍ ഗര്‍ഭിണിയായ യുവതി പങ്കുവെച്ച വീഡിയോ ഇനസ് ഗാര്‍സിയ റീ പോസ്റ്റ് ചെയ്യുകയായിരുന്നു. നമ്മള്‍ കാരണം തുടിക്കുന്ന ഒരു ഹൃദയത്തെ ഉള്ളില്‍ ച്മക്കുന്ന അനുഭവം പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പ് സഹിതമായിരുന്നു വീഡിയോ. താനും അതേ അവസ്ഥയിലൂടെ കടന്നുപോകുന്നു എന്ന സൂചനയാണോ ഇനസ് നല്‍കിയത് എന്നാണ് ആരാധകര്‍ സംശയിക്കുന്നത്. അതേസമയം ലമീന്‍ യമാലോ ഇനസ് ഗാര്‍സിയയോ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല.

ഈ വര്‍ഷം ബാഴ്‌സലോണ സംഘടിപ്പിച്ച വിരുന്നില്‍ ഒന്നിച്ചെത്തിയതോടെയാണ് ലമീന്‍ യമാലും ഇനസും തമ്മിലുള്ള ബന്ധം പരസ്യമായത്. ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സറായ ഇനസിന് ടിക്ടോക്കിലും ഇന്‍സ്റ്റഗ്രാമിലുമായി 10 ലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam