രാജ്യത്ത് നിരത്തുകളിലുള്ള പഴയ പെട്രോള്‍ വാഹനങ്ങളില്‍ പകുതിയിലും 20 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ ഉപയോഗിക്കുന്നത് വഴി മൈലേജ് കുറയുന്നതായി സര്‍വേ.
കാറുകളിലും ഇരുചക്രവാഹനങ്ങളിലും സ്ഥിതി സമാനമാണെന്ന് 'ലോക്കല്‍ സര്‍ക്കിള്‍സ്' പുറത്തുവിട്ട സര്‍വേയില്‍ പറയുന്നു.
2022ല്‍ അല്ലെങ്കില്‍ അതിന് മുന്‍പ് വാങ്ങിയ വാഹനങ്ങള്‍ക്കാണ് പ്രശ്‌നം കൂടുതല്‍. അസാധാരണമായ രീതിയില്‍ എഞ്ചിന്‍ തെയ്മാനം സംഭവിക്കുന്നുവെന്നാണ് പത്തില്‍ 3 പേരും പറയുന്നത്. ഏപ്രില്‍ 1 മുതല്‍ 20 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോളാണ് രാജ്യത്ത് ലഭിക്കുന്നത്.

