Dailyhunt
ആല്‍ഫകള്‍ നിറഞ്ഞ മുംബൈ ടീമില്‍ രാജാവാകാൻ ഹാര്‍ദ്ദിക്കിനാവില്ല, മുംബൈ തോല്‍വിയുടെ കാരണം പറഞ്ഞ് സൈമണ്‍ ഡൗള്‍

ആല്‍ഫകള്‍ നിറഞ്ഞ മുംബൈ ടീമില്‍ രാജാവാകാൻ ഹാര്‍ദ്ദിക്കിനാവില്ല, മുംബൈ തോല്‍വിയുടെ കാരണം പറഞ്ഞ് സൈമണ്‍ ഡൗള്‍

പിഎല്‍ ചരിത്രത്തിലെ ഏറ്റവും കരുത്തരായ ടീമുകളിലൊന്നായ മുംബൈ ഇന്ത്യന്‍സിന്റെ തകര്‍ച്ചയ്ക്ക് പിന്നിലെ കാരണം സൂപ്പര്‍ താരങ്ങളുടെ ബാഹുല്യമാണെന്ന് തുറന്ന് പറഞ്ഞ് മുന്‍ ക്രിക്കറ്റ് താരമായ സൈമണ്‍ ഡൗള്‍.
സൂപ്പര്‍ താരങ്ങള്‍ നിറഞ്ഞ മുംബൈ ടീമിനെ കൊണ്ടുനടക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും ഇതാണ് ഹാര്‍ദ്ദിക് മുംബൈയില്‍ നായകനെന്ന നിലയില്‍ പരാജയപ്പെടുന്നതെന്നും ഡൗള്‍ പറയുന്നു.

ഹാര്‍ദിക് പാണ്ഡ്യയെ മാത്രം തോല്‍വികളുടെ ഉത്തരവാദിയാക്കുന്നതില്‍ കാര്യമില്ല. ആല്‍ഫാ താരങ്ങളെ കൊണ്ട് നിറഞ്ഞ ടീമാണ് മുംബൈ. അവിടെ രോഹിത് ശര്‍മയെ റീപ്ലേയ്‌സ് ചെയ്യുക എളുപ്പമല്ല, ഇന്ത്യയെ നയിച്ച്‌ പരിചയമുള്ള വേറെയും താരങ്ങള്‍ അവിടെയുണ്ട്. അതിനാല്‍ എല്ലാവര്‍ക്കും തോല്‍വിയില്‍ ഉത്തരവാദിത്തമുണ്ട്. ടീമെന്ന കാര്യമെടുത്താല്‍ മുംബൈ എല്ലാത്തിലും പെര്‍ഫെക്ടാണ്. അത്രയും മികച്ച താരങ്ങള്‍ അവിടെയുണ്ട്.

മുംബൈ ടീമിനുള്ളില്‍ അമിതമായ ഈഗോയും അധികാര തര്‍ക്കങ്ങളും നടക്കുന്നുണ്ട്. ടീമിലെ ഓരോ മുതിര്‍ന്ന താരവും ഓരോ ധ്രുവങ്ങളിലാണ് നില്‍ക്കുന്നത്. ഇത് ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദ്ദിക്കിന്റെ ആത്മവിശ്വാസത്തെയും തീരുമാനങ്ങലെയും ബാധിക്കുന്നുണ്ട്. മുംബൈയില്‍ നിന്ന് പോകുമ്പോള്‍ സിംഹങ്ങള്‍ക്കിടയില്‍ നിന്ന് പോയ ഒരു സിംഹക്കുട്ടി മാത്രമായിരുന്നു ഹാര്‍ദ്ദിക്. ഗുജറാത്തില്‍ ഹാര്‍ദ്ദിക് നല്ല രീതിയില്‍ പെര്‍ഫോം ചെയ്തു. എന്നാല്‍ തിരിച്ചെത്തുമ്പോള്‍ ആ സിംഹങ്ങള്‍ക്കിടയില്‍ ചെന്ന് രാജാവാകാന്‍ ഹാര്‍ദ്ദിക്കിന് സാധിക്കുന്നില്ല. അതിനാല്‍ തന്നെ ടീം മാനേജ്‌മെന്റിനും ഈ തോല്‍വികളില്‍ വലിയ ഉത്തരവാദിത്തമുണ്ട്.

ഹാര്‍ദ്ദിക് തിരിച്ചെത്തുമ്പോള്‍ മുംബൈ ശക്തമായ ടീമാണ്. എന്നാല്‍ ഡ്രസ്സിംഗ് റൂമില്‍ അധികാരത്തിനായുള്ള വടം വലിയുണ്ട്. ആര് രാജാവാകും എന്നതില്‍ ചര്‍ച്ചയുണ്ട്. ടീമിലെ 4 താരങ്ങള്‍ ദേശീയ ടീമിനെ നയിച്ച്‌ പരിചയമുള്ളവരാണ്. ആല്‍ഫകളാല്‍ നിറഞ്ഞ ടീമാണ് മുംബൈ. അതാണ് മുംബൈ ഡ്രസ്സിംഗ് റൂമിനുള്ളിലെ പ്രശ്‌നം. നായകനെന്ന നിലയില്‍ 3 വര്‍ഷവും മുംബൈയില്‍ ഹാര്‍ദ്ദിക് പരാജയമാണ്. ഇനി തീരുമാനമെടുക്കേണ്ടത് മാനേജ്‌മെന്റാണ്. സൈമണ്‍ ഡൗള്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam