Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അമിത് ഷാ എവിടെ?, മറുപടി വേണം, ഇന്നും ബഹളം തുടരാൻ പ്രതിപക്ഷം: രാഹുല്‍ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസുമായി ബിജെപി

അമിത് ഷാ എവിടെ?, മറുപടി വേണം, ഇന്നും ബഹളം തുടരാൻ പ്രതിപക്ഷം: രാഹുല്‍ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസുമായി ബിജെപി

ദില്ലിയില്‍ നടന്ന പോലീസ് അതിക്രമത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കണമെന്ന ആവശ്യവുമായി പ്രതിപക്ഷം ഇന്നും പാര്‍ലമെന്റ് സ്തംഭിപ്പിക്കും.
രാജ്യസഭയില്‍ നടന്ന പരീക്ഷാഭേദഗതി ബില്‍ ചര്‍ച്ചയിലടക്കം അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിലപാട് കടുപ്പിച്ചിരുന്നു. എഫ്‌സിആര്‍എ അടക്കം വരാനിരിക്കുന്ന ബില്ലുകളിലും പ്രതിഷേധിച്ച്‌ പങ്കെടുക്കാനാണ് പ്രതിപക്ഷ നീക്കം.

ഇന്നലെ പരീക്ഷാ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പ്രതിപക്ഷം സഹകരിച്ചിരുന്നു. എന്നാല്‍ ബില്‍ വോട്ടിനിടുന്നതിന് മുന്‍പ് പ്രതിപക്ഷം ഒന്നടങ്കം ഇറങ്ങിപോയി. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ പരീക്ഷാഭേദഗതില്‍ ബില്‍ പാസായിരുന്നു. അതേസമയം അടുത്തയാഴ്ച ചില പ്രധാനബില്ലുകള്‍ പാര്‍ലമെന്റില്‍ വരുമെന്ന സൂചന സര്‍ക്കാര്‍ നല്‍കി. ഇതില്‍ എഫ്‌സിആര്‍എ ബില്ലും ഉള്‍പ്പെടാനാണ് സാധ്യത. എന്നാല്‍ മണ്ഡലപുനര്‍നിര്‍ണയം, വനിതാ സംവരണം അടക്കമുള്ള ബില്ലുകള്‍ സര്‍ക്കാര്‍ വീണ്ടും കൊണ്ടുവരുമോ എന്നതില്‍ അനിശ്ചിതത്വമുണ്ട്. ഡിഎംകെയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയാല്‍ മാത്രമെ ഈ ബില്ലുകള്‍ പാസാകാനുള്ള ഭൂരിപക്ഷം നേടാന്‍ സര്‍ക്കാരിനാകു.

അതേസമയം സഭാ മര്യാദകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി അവകാശലംഘന നോട്ടീസ് നല്‍കിയിട്ടുണ്ട്. അനുരാഗ് താക്കൂറാണ് അവകാശലംഘന നോട്ടീസ് നല്‍കിയത്. പോലീസ് നടപടി, അയോധ്യയിലെ സംഭാവനക്കൊള്ള എന്നീ വിഷയങ്ങളില്‍ അടിയന്തിര പ്രമേയങ്ങള്‍ക്ക് ഇന്ത്യ സഖ്യവും നോട്ടീസ് നല്‍കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam