കഴിഞ്ഞ കുറച്ചു നാളുകളായി പരിക്കിന്റെ പിടിയിലായിരുന്ന ചെല്‍സി താരം എന്‍സോ ഫെര്‍ണാണ്ടസിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് ആരാധകര്‍ക്ക് വലിയ ആശ്വാസമായിട്ടുണ്ട്. കഠിനമായ ഫിറ്റ്നസ് ടെസ്റ്റുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് എന്‍സോയെ സ്‌കലോണി ലോകകപ്പ് സംഘത്തിലേക്ക് വിളിച്ചത്.
കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയങ്ങള്‍ക്ക് നെടുംതൂണായ മെസ്സിക്കൊപ്പം മുന്നേറ്റ നിരയില്‍ ജൂലിയന്‍ ആല്‍വാരസും ലൗട്ടാറോ മാര്‍ട്ടിനസുമുണ്ട്. തിയാഗോ അല്‍മാഡ, നിക്കോളാസ് പാസ് എന്നിവരും മുന്നേറ്റ നിരയിലുണ്ട്. കോമോയില്‍ മികച്ച ഫോമില്‍ പന്തുതട്ടുന്ന നിക്കോപാസ് അര്‍ജന്റീനന്‍ നിരയിലെ പുത്തന്‍ പ്രതീക്ഷയാണ്. ലിയാന്‍ഡ്രോ പരഡെസ്, റോഡ്രിഗോ ഡീപോള്‍, എന്‍സോ ഫെര്‍ണാണ്ടസ്, അലക്‌സിസ് മക് അലിസ്റ്റര്‍, ജിയോവാനി ലോ സെല്‍സോ എന്നിവരടങ്ങിയ മധ്യനിര ശക്തമാണ്. അതേസമയം റയല്‍ മാഡ്രിഡിന്റെ ഫ്രാങ്കോ മസ്റ്റന്റുവാനോയ്ക്ക് ടീമില്‍ ഇടം നേടാനായില്ല. പ്രതിരോധ നിരയില്‍ ക്രിസ്റ്റ്യന്‍ റൊമേരോ, ഗോണ്‍സാലോ മോണ്ടിയേല്‍, ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, നിക്കോളാസ് ഓട്ടമെന്‍ഡി എന്നിവരാണുള്ളത്.
ഗോള്‍കീപ്പര്‍മാരായി എമിലിയാനോ മാര്‍ട്ടിനസിനൊപ്പം ജെറോണിമോ റുള്ളി, ജുവാന്‍ മുസ്സോ എന്നിവരുമുണ്ട്. നിലവിലെ ടീമില്‍ മെസ്സി, എമിലിയാനോ മാര്‍ട്ടിനസ് എന്നിവര്‍ ചെറിയ പരിക്കിന്റെ ഭീഷണിയിലാണ്.ലോകകപ്പില്‍ ഗ്രൂപ്പ് ജെയില്‍ അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നീ ടീമുകളാണ് അര്‍ജന്റീനയുടെ എതിരാളികള്‍.
അര്‍ജന്റീന ടീം
ഗോള്‍കീപ്പര്‍മാര്‍: എമിലിയാനോ മാര്‍ട്ടിനെസ്,ജെറോണിമോ റുള്ളി, ജുവാന്‍ മൂസ്സോ
ഡിഫന്‍ഡര്‍മാര്‍: ക്രിസ്റ്റ്യന്‍ റൊമേറോ , നിക്കോളാസ് ഒട്ടാമെന്‍ഡി , ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് , നഹുവല്‍ മോളിന,ഗോണ്‍സാലോ മൊണ്ടിയേല്‍,ഫക്കുണ്ടോ മെദീന,നിക്കോളാസ് ടാഗ്ലിയാഫിക്കോ, ലിയാന്‍ഡ്രോ ബലേര്‍ഡി
മിഡ്ഫീല്‍ഡര്‍മാര്‍: റോഡ്രിഗോ ഡി പോള്‍ , അലക്‌സിസ് മാക് അലിസ്റ്റര്‍ , എന്‍സോ ഫെര്‍ണാണ്ടസ് , ലിയാന്‍ഡ്രോ പരേഡസ്,ജിയോവാനി ലോ സെല്‍സോ, എസക്വല്‍ പാലാസിയോസ്,വാലന്റൈന്‍ ബാര്‍ക്കോ
ഫോര്‍വേഡുകള്‍: ലയണല്‍ മെസ്സി, ലൗട്ടാരോ മാര്‍ട്ടിനെസ് , ജൂലിയന്‍ അല്‍വാരസ് ,നിക്കോളാസ് ഗോണ്‍സാലസ്, തിയാഗോ അല്‍മാഡ, ജൂലിയാനോ സിമിയോണി,നികോ പാസ്,ജോസ് മാനുവല്‍ ലോപസ്

