Dailyhunt
ഭാവിയില്‍ ഇന്ത്യ ആക്രമണത്തിന് മുതിര്‍ന്നാല്‍ കൊല്‍ക്കത്ത വരെ ആക്രമിച്ച്‌ തിരിച്ചടി നല്‍കും: പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ്

ഭാവിയില്‍ ഇന്ത്യ ആക്രമണത്തിന് മുതിര്‍ന്നാല്‍ കൊല്‍ക്കത്ത വരെ ആക്രമിച്ച്‌ തിരിച്ചടി നല്‍കും: പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ്

Pakistan's defence minister Khawaja Asif.

ഭാവിയില്‍ ഇന്ത്യ ആക്രമണത്തിന് മുതിര്‍ന്നാല്‍ കൊല്‍ക്കത്ത വരെ ആക്രമിച്ച്‌ തിരിച്ചടി നല്‍കുമെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ്.

ഇന്ത്യ വ്യാജ ഓപ്പറേഷന് ഒരുങ്ങുകയാണെന്നും ഇന്ത്യന്‍ കസ്റ്റഡിയിലുള്ള പാക്ക് സ്വദേശികളുടെയോ അവരുടെ തന്നെ ആളുകളുടെയോ മൃതശരീരങ്ങള്‍ എവിടെയെങ്കിലും ഉപേക്ഷിച്ച ശേഷം അവര്‍ ഭീകരനായിരുന്നു എന്ന് പ്രചരണം നടത്തി വ്യാജ ഓപ്പറേഷന്‍ നടത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് ഖ്വാജ ആസിഫ് അവകാശപ്പെട്ടു.

എന്നാല്‍ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി പുറത്തുവിടാന്‍ തയ്യാറായില്ല. ഇന്ത്യയുടെ അയല്‍രാജ്യത്ത് നിന്നുള്ള ഏതൊരു നീക്കത്തെയും നേരിടാന്‍ നിര്‍ണായക നടപടി ഉണ്ടാകുമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജനാഥ് സിംഗിന്റെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു ഖ്വാജ ആസിഫ്.

അതേസമയം ഇറാനിലെ ബുഷെഹര്‍ ആണവ നിലയത്തില്‍ അമേരിക്ക വീണ്ടും ആക്രമണം നടത്തിയതായി പുതിയ റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാന്റെ ആണവോര്‍ജ്ജ ഏജന്‍സി ആക്രമണം സ്ഥിരീകരിച്ചെങ്കിലും ആണവ വികിരണ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് അറിയിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആണവ കേന്ദ്രത്തിന് സമീപമുള്ള ഒരു കെട്ടിടത്തില്‍ മിസൈല്‍ ഇടിക്കുകയും അവിടെ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും ചെയ്തു.


Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam