Dailyhunt
ടെഹ്‌റാനില്‍ വന്‍ ആക്രമണം അഴിച്ചുവിട്ട് യുഎസ്, ഇറാന്റെ സൈനിക നേതാക്കളെ വധിച്ചെന്ന് ഡൊണാള്‍ഡ് ട്രംപ്

ടെഹ്‌റാനില്‍ വന്‍ ആക്രമണം അഴിച്ചുവിട്ട് യുഎസ്, ഇറാന്റെ സൈനിക നേതാക്കളെ വധിച്ചെന്ന് ഡൊണാള്‍ഡ് ട്രംപ്

ടെഹ്‌റാനില്‍ നടത്തിയ ശക്തമായ ആക്രമണത്തില്‍ ഇറാനിലെ ഉന്നത സൈനിക നേതാക്കളെ വധിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യല്‍ വഴിയാണ് ഇറാനിലെ സൈനിക നേതാക്കളെ വധിച്ചതായി ട്രംപ് അവകാശപ്പെട്ടത്.

ഇറാനില്‍ നടത്തിയ വ്യോമാക്രമണമെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു മിനിറ്റും 8 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോദൃശ്യവും യുഎസ് പ്രസിഡന്റ് പങ്കുവെച്ചിട്ടുണ്ട്. ഇറാനെ വളരെ മോശമായും അവിവേകത്തോടെയും നയിച്ച സൈനിക നേതാക്കള്‍ ടെഹ്‌റാനില്‍ നടത്തിയ ആക്രമണത്തോടെ അവസാനിക്കപ്പെട്ടെന്നാണ് വീഡിയോയ്‌ക്കൊപ്പം ട്രംപ് കുറിച്ചത്. ആക്രമണദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ടെങ്കിലും ആക്രമണം എപ്പോള്‍ നടത്തിയതാണെന്നോ ആരെല്ലാമാണ് കൊല്ലപ്പെട്ടതെന്നോ വ്യക്തമല്ല.

അമേരിക്കയുമായി 48 മണിക്കൂറിനുള്ളില്‍ കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ നരകം കാണിക്കുമെന്ന് അന്ത്യശാസനം മുഴക്കിയതിന് പിന്നാലെയാണ് ഇറാനിലെ മുതിര്‍ന്ന സൈനിക നേതാക്കളെ വധിച്ചതായി അവകാശപ്പെട്ട് ട്രംപ് രംഗത്ത് വന്നത്.ഹോര്‍മുസ് തുറക്കാന്‍ ട്രംപ് നല്‍കിയ സമയപരിധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് ട്രംപ് അന്ത്യശാസനം നല്‍കിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam