നടന് ടിനി ടോം സാമൂഹികവിപത്താണെന്ന് നടിയും താരസംഘടനയായ അമ്മയുടെ മുന്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്ന അന്‍സിബ ഹസന്‍.
ടിനി ടോം തന്നോട് മാത്രമല്ല തെറ്റ് ചെയ്തതെന്നും കേരളത്തിന്റെ മതനിരപേക്ഷമായ സമൂഹത്തോട് കൂടിയാണെന്നും ഇത്തരക്കാരുടെ കപടമുഖം അഴിഞ്ഞുവീഴണമെന്നും അന്‍സിബ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അന്‍സിബ.
നടിയും അമ്മ വൈസ് പ്രസിഡന്റുമായ ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തറ വനിതാ എസ് ഐ ആയ ആര്‍ രേഷ്മക്കുമെതിരായ പരാതിയില്‍ മൊഴി നല്‍കാന്‍ എത്തിയതായിരുന്നു താരം. ടിനി ടോം ചെയ്ത ദ്രോഹം എന്നോട് മാത്രമല്ല. കേരളത്തിലെ മതനിരപേക്ഷ സമൂഹത്തോട് കൂടിയാണ്.
വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ഒരാള്‍ക്കെതിരെ ഒന്നും കിട്ടാത്തപ്പോള്‍ മതപരമായി പേര് തന്നെ ഉപയോഗിച്ചേക്കാം എന്ന തെറ്റായ സന്ദേശമാണ് ടിനി ടോം നല്‍കുന്നത്. ഭാഗ്യവശാല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കാര്യം മനസിലായി, ന്യായീകരിക്കാവുന്ന കാര്യമല്ല ചെയ്തത്. അതിന്റെ തെറ്റ് അദ്ദേഹം അനുഭവിച്ചെ പറ്റു. അന്‍സിബ പറഞ്ഞു. അമ്മയില്‍ നേരത്തെ പരാതി നല്‍കിയിരുന്നെന്നും ഇപ്പോള്‍ മാധ്യമങ്ങളുടെ സമ്മര്‍ദ്ദം കാരണമാണ് പരാതി കേള്‍ക്കാന്‍ അമ്മ തീരുമാനിച്ചതെന്നും അന്‍സിബ പറഞ്ഞു.

