Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഈ എഞ്ചിൻ ഇപ്പോഴും സ്ട്രോങ്ങാണ്, ടെസ്റ്റ് റാങ്കിങ്ങില്‍ ബുമ്രയെ മറികടന്നു, ആദ്യമായി ലോക ഒന്നാം നമ്പര്‍ താരം

ഈ എഞ്ചിൻ ഇപ്പോഴും സ്ട്രോങ്ങാണ്, ടെസ്റ്റ് റാങ്കിങ്ങില്‍ ബുമ്രയെ മറികടന്നു, ആദ്യമായി ലോക ഒന്നാം നമ്പര്‍ താരം

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ടെസ്റ്റ് ബൗളര്‍മാരുടെ ഐസിസി റാങ്കിങ്ങില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയെ പിന്തള്ളി ഒന്നാം സ്ഥാനം സ്വന്തമാക്കി ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്.
2024 ഫെബ്രുവരിയില്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയ ബുമ്ര കഴിഞ്ഞ 2 വര്‍ഷമായി ആ സ്ഥാനം നിലനിര്‍ത്തിപോരുകയായിരുന്നു. ശ്രീലങ്കക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ ബുമ്ര കളിക്കാതിരുന്നതും ബംഗ്ലാദേശിനെതിരെ സ്റ്റാര്‍ക് തകര്‍പ്പന്‍ പ്രകടനം നടത്തിയതുമാണ് റാങ്കിങ്ങില്‍ പ്രതിഫലിച്ചത്.

മക്കായില്‍ ബംഗ്ലാദേശിനെതിരെ നടന്ന രണ്ടാം ടെസ്റ്റില്‍ 10 വിക്കറ്റുകളുമായി സ്റ്റാര്‍ക്ക് തിളങ്ങിയിരുന്നു. 15 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ ഇതാദ്യമായാണ് 36കാരനായ സ്റ്റാര്‍ക്ക് ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്. ന്യൂസിലന്‍ഡിന്റെ മാറ്റ് ഹെന്റിയാണ് പട്ടികയില്‍ മൂന്നാമത്. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ 6 വിക്കറ്റുകള്‍ വീഴ്ത്തിയ ഓസീസ് നായകനായ പാറ്റ് കമ്മിന്‍സാണ് നാലാം സ്ഥാനത്ത്.

ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ജോ റൂട്ടാണ് പട്ടികയില്‍ രണ്ടാമതുള്ളത്. ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവരാണ് മൂന്നും നാലും സ്ഥാനത്തുള്ളത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam