Dailyhunt
Exclusive: കോണ്‍ഗ്രസിനു ഫെഡറല്‍ ബാങ്കിലും അക്കൗണ്ട്? നികേഷിനെതിരായ പരാതി വോട്ടെടുപ്പ് ദിവസത്തെ പ്രതിരോധം; വെല്ലുവിളി ഏറ്റെടുക്കില്ല

Exclusive: കോണ്‍ഗ്രസിനു ഫെഡറല്‍ ബാങ്കിലും അക്കൗണ്ട്? നികേഷിനെതിരായ പരാതി വോട്ടെടുപ്പ് ദിവസത്തെ പ്രതിരോധം; വെല്ലുവിളി ഏറ്റെടുക്കില്ല

Sunny Joseph and VD Satheesan

Exclusive: കെപിസിസി അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും സംയുക്ത അക്കൗണ്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു.
വയനാടിനായി പിരിച്ച തുക ധനലക്ഷ്മി ബാങ്കില്‍ മാത്രമാണെന്നാണ് നേരത്തെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വെളിപ്പെടുത്തിയത്. എന്നാല്‍ അതുകൂടാതെ ഫെഡറല്‍ ബാങ്കിലും കെപിസിസി അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരില്‍ അക്കൗണ്ട് ഉള്ളതായി വിവരമുണ്ട്.

13740200004964 എന്ന അക്കൗണ്ട് നമ്പറില്‍ തിരുവനന്തപുരം പട്ടത്തുള്ള ഫെഡറല്‍ ബാങ്ക് ശാഖയിലാണ് ഈ അക്കൗണ്ടെന്ന് റിപ്പോർട്ടുണ്ട്. ഇത് പൂർണമായി നിഷേധിക്കാൻ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. മുൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും പേരിലാണ് ഈ അക്കൗണ്ട് തുടങ്ങിയത്. 2024 ല്‍ ആരംഭിച്ച അക്കൗണ്ടില്‍ നിന്ന് ഒന്നിലേറെ തവണകളായി പണം പിൻവലിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. സണ്ണി ജോസഫ് കെപിസിസി അധ്യക്ഷനായി എത്തിയപ്പോള്‍ സുധാകരനെ മാറ്റി പുതിയ അധ്യക്ഷനെ അക്കൗണ്ടില്‍ ഉള്‍പ്പെടുത്തുകയായിരുന്നെന്നാണ് സൂചന.

വയനാടിനായി ഫെഡറല്‍ ബാങ്കിലെ അക്കൗണ്ടിലേക്കു പണം പിരിച്ചിട്ടുണ്ടെന്നാണ് നികേഷ് കുമാർ ആരോപിച്ചിരിക്കുന്നത്. അങ്ങനൊരു അക്കൗണ്ട് ഇല്ലെന്നും ആ അക്കൗണ്ടില്‍ ട്രാൻസാക്ഷൻ നടന്നിട്ടില്ലെന്നും തെളിയിക്കാൻ കോണ്‍ഗ്രസിനു ഇതുവരെ സാധിച്ചിട്ടില്ല. കെപിസിസി അധ്യക്ഷൻ പറയാത്ത ഫെഡറല്‍ ബാങ്ക് അക്കൗണ്ട് പുറത്തുവിട്ടതോടെ കാര്യങ്ങള്‍ പന്തിയല്ലെന്നു മനസിലാക്കി തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള പ്രതിരോധം മാത്രമാണ് നികേഷ് കുമാറിനെതിരെ നല്‍കിയിരിക്കുന്ന പരാതി. വോട്ടെടുപ്പ് ദിവസം 'ഞങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്' എന്നൊരു കേവല പ്രതിരോധം തീർക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam