ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ വിജയത്തിന് കാരണമായത് അവസാന ഓവറിലെ അഞ്ചാം പന്തില്‍ ഡേവിഡ് മില്ലര്‍ സിംഗിള്‍ എടുക്കാന്‍ വിസമ്മതിച്ച തീരുമാനമായിരുന്നുവെന്ന് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്‍.
മില്ലര്‍ ആ സിംഗിള്‍ എടുക്കാതിരുന്നതോടെ ജയിക്കാനാകുമെന്ന് തനിക്ക് തോന്നിയെന്ന് മത്സരശേഷം ഗില്‍ പറഞ്ഞു. അവസാന പന്തില്‍ എങ്ങനെ എറിയണമെന്നതിനെ പറ്റി ടീമിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. യോര്‍ക്കറോ സ്ലോ ബോളോ എന്നതിലായിരുന്നു ആശയകുഴപ്പം. പിച്ച് പരിഗണിച്ച് സ്ലോ ബോള്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. പ്രസിദ്ധ് ആ പന്ത് മനോഹരമായി എറിയുകയും ചെയ്തു. ഗില്‍ പറഞ്ഞു.
മത്സരത്തില്‍ ഗുജറാത്ത് നേടിയ 210 റണ്‍സ് മികച്ച ടോട്ടല്‍ ആയിരുന്നുവെന്നും ഗില്‍ പറഞ്ഞു. ഈ വിക്കറ്റില്‍ 210 എന്നത് ശരാശരിയേക്കാള്‍ 10- 15 റണ്‍സ് കൂടുതലായിരുന്നു. വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു ഗില്‍ പറഞ്ഞു. ഐപിഎല്ലില്‍ തുടര്‍ച്ചയായ 2 പരാജയങ്ങള്‍ക്ക് ശേഷം ഗുജറാത്ത് ടൈറ്റന്‍സ് നേടുന്ന ആദ്യ വിജയമാണിത്.

