India vs Sri Lanka
India vs Sri Lanka: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ജയം ഉറപ്പിച്ച് ഇന്ത്യ. ഫോളോഓണ്‍ വഴങ്ങിയ ശ്രീലങ്ക രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സാണ് നേടിയിരിക്കുന്നത്.സ്‌കോർ കാർഡ്
ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ 290 ന് ഓള്‍ഔട്ടായി. ഫോളോഓണ്‍ വഴങ്ങിയ ശ്രീലങ്കയെ ഇന്ത്യ വീണ്ടും ബാറ്റിങ്ങിനയച്ചു. 213 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുണ്ടായിരുന്നത്. 304 റണ്‍സ് ആയിരുന്നു ഫോളോ ഓണ്‍ ഒഴിവാക്കാൻ ലങ്കയ്ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ അതിനും 14 റണ്‍സ് മുൻപ് ഓള്‍ഔട്ട് ആയി !
പൊരുതുമോ ലങ്ക?
29 പന്തില്‍ മൂന്ന് റണ്‍സുമായി നുവാന്തയും 37 പന്തില്‍ ഏഴ് റണ്‍സെടുത്ത സോനല്‍ ദിനുഷയുമാണ് ലങ്കയ്ക്കായി ക്രീസില്‍. രണ്ടാം ഇന്നിങ്‌സില്‍ ലങ്കയ്ക്കായി പസിന്ദു സൂര്യബന്ദര 173 പന്തില്‍ 92 റണ്‍സെടുത്ത് ടോപ് സ്‌കോററായി. കമിന്ദു മെൻഡിസ് 92 പന്തില്‍ 55 റണ്‍സെടുത്തു. ഓപ്പണർ കമില്‍ മിശ്ര (39 പന്തില്‍ 32) തിളങ്ങി.
ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി മാനവ് സുതാർ രണ്ട് വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ശരണ്‍ഷ് ജെയിൻ, രവീന്ദ്ര ജഡേജ എന്നിവർക്ക് ഓരോ വിക്കറ്റ്.
ഇന്ത്യക്ക് തിരിച്ചടി !
കളി ജയിക്കുമെങ്കിലും ഇന്ത്യക്ക് ഇന്നിങ്‌സ് ജയം ലഭിക്കാത്തത് തിരിച്ചടിയാകും. ഇന്നിങ്‌സിന് ജയിച്ചിരുന്നെങ്കില്‍ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയില്‍ വലിയ നേട്ടമാകുമായിരുന്നു. നിലവില്‍ ഫൈനലില്‍ എത്താൻ ഇന്ത്യക്ക് സാധ്യത ഫിഫ്റ്റി-ഫിഫ്റ്റി മാത്രമാണ്. ശ്രീലങ്കയ്‌ക്കെതിരെ ഇന്നിങ്‌സ് ജയം ലക്ഷ്യമിട്ടാണ് അവരെ ഫോളോഓണ്‍ ചെയ്യിപ്പിച്ചത്. എന്നാല്‍ ലീഡ് നേടിയതോടെ ആ സ്വപ്‌നം വിഫലമായി. എല്‍ഡിഎഫ് വിടുമോ സിപിഐ? തർക്കം രൂക്ഷം

