Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Ishan Kishan Runout: ബോള്‍ ഫീല്‍ഡറുടെ കൈയില്‍; റിസ്‌ക്കെടുത്ത് വിക്കറ്റ് തുലച്ച്‌ ഇഷാൻ, ചീത്തപറഞ്ഞ് അഭിഷേക് (വീഡിയോ)

Ishan Kishan Runout: ബോള്‍ ഫീല്‍ഡറുടെ കൈയില്‍; റിസ്‌ക്കെടുത്ത് വിക്കറ്റ് തുലച്ച്‌ ഇഷാൻ, ചീത്തപറഞ്ഞ് അഭിഷേക് (വീഡിയോ)

Ishan Kishan - Abhishek Sharma Run Out

Ishan Kishan: തുടർച്ചയായി രണ്ടാം ഇന്നിങ്‌സിലും റണ്‍ഔട്ട് ആയ ഇന്ത്യയുടെ വണ്‍ഡൗണ്‍ ബാറ്റർ ഇഷാൻ കിഷന് വിമർശനം.
നിർണായക ഘട്ടത്തില്‍ വിക്കറ്റ് വലിച്ചെറിയുന്നത് ഒരു പ്രൊഫഷണല്‍ താരത്തിനു ചേരുന്നതല്ലെന്നാണ് ആരാധകർ പറയുന്നത്. അയർലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ റണ്‍ഔട്ട് ആയ ഇഷാൻ സമാന രീതിയിലാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യിലും വിക്കറ്റ് തുലച്ചത്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ അഭിഷേക് ശർമയ്‌ക്കൊപ്പം ബാറ്റ് ചെയ്യുന്നതിനിടെയാണ് ഇഷാൻ റണ്‍ഔട്ട് ആയത്. നേരിട്ട രണ്ടാം പന്തില്‍ തന്നെ റണ്‍സൊന്നും എടുക്കാതെ ഇഷാൻ കൂടാരം കയറി.

റണ്‍ഔട്ടായതിനു പിന്നാലെ സഹതാരം അഭിഷേക് ശർമ ഇഷാനെ ശകാരിച്ചു. മത്സരത്തിന്റെ രണ്ടാം ഓവറിലെ അവസാന പന്തിലാണ് സംഭവം.

സാക്കിബ് മഹ്‌മൂദിന്റെ പന്തില്‍ മിഡ്-ഓണിലേക്ക് ഷോട്ട് കളിച്ച ഇഷാൻ ഉടനെ സിംഗിളിനായി ശ്രമിച്ചു. എന്നാല്‍ പന്ത് ഇംഗ്ലണ്ട് നായകൻ കൂടിയായ ഹാരി ബ്രൂക്ക് കൈക്കലാക്കിയിരുന്നു.

നേരെ ഫീല്‍ഡറുടെ അടുത്തേക്കാണ് പന്ത് പോകുന്നതെന്ന് കണ്ട അഭിഷേക് ശർമ ഇഷാന്റെ സിംഗിളിനായുള്ള ശ്രമം നിരാകരിച്ചു. അപ്പോഴേക്കും ഇഷാൻ ഓടി ക്രീസിന്റെ പകുതിയിലേക്ക് എത്തിയിരുന്നു. അഭിഷേക് സിംഗിള്‍ നിരാകരിച്ചതോടെ ഇഷാൻ തിരിച്ച്‌ ക്രീസിലേക്ക് ഓടി. അപ്പോഴേക്കും ബ്രൂക്കിന്റെ ത്രോ കൈക്കലാക്കി വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ വിക്കറ്റ് തെറിപ്പിച്ചു.

അനാവശ്യ സിംഗിളിനായുള്ള ശ്രമത്തില്‍ അഭിഷേക് ഇഷാനെ ശകാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഫീല്‍ഡറുടെ കൈകളിലേക്ക് പന്ത് എത്തുന്നത് കണ്ടിട്ടും എന്തിനാണ് ഓടിയതെന്നാണ് അഭിഷേക് ചോദിക്കുന്നത്. 'നീ എന്താണ് ചെയ്തത്? ഫീല്‍ഡറെ നോക്കിയിട്ട് വേണ്ടേ ഓടാൻ?' അഭിഷേക് ചോദിച്ചു. പന്ത് മുന്നോട്ടു പോകുന്നത് കണ്ടപ്പോള്‍ വേഗം സിംഗിള്‍ എടുക്കാമെന്ന് താൻ കരുതിയെന്നായിരുന്നു അഭിഷേകിന്റെ മറുപടി.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam