ബിജെപി ദേശീയ അധ്യക്ഷന്റെ സീറ്റ് പോലും അവര്‍ക്ക് നഷ്ടമായി. ബങ്കിപൂരില്‍ വന്‍ ഭൂരിപക്ഷത്തിലാണ് പ്രശാന്ത് കിഷോറിന്റെ വിജയം. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. അരവിന്ദ് കേജ്രിവാള്‍ എക്‌സില്‍ കുറിച്ചു. കഴിഞ്ഞ 31 വര്‍ഷമായി ബിജെപിക്കൊപ്പം നിന്ന ഉരുക്കുകോട്ടയാണ് ഉപതിരെഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോര്‍ പിടിച്ചടുക്കിയത്. 2024ല്‍ രൂപീകരിച്ച ജന്‍സുരാജ് പാര്‍ട്ടിയുടെ ആദ്യ വിജയം കൂടിയാണിത്. കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയം നേടാന്‍ പ്രശാന്ത് കിഷോറിനായിരുന്നില്ല.
ഉറച്ചക്കോട്ടയായ ബങ്കിപ്പൂരില്‍ ആര് നിന്നാലും വിജയിക്കുമെന്ന കണക്കുകൂട്ടലില്‍ താരതമ്യേന ജനപ്രീതി കുറഞ്ഞ നീരജ് കുമാറിനെയായിരുന്നു ബിജെപി സ്ഥാനാര്‍ഥിയാക്കിയത്. കഴിഞ്ഞ തവണ അരലക്ഷത്തിലേറെ വോട്ടുകള്‍ക്കായിരുന്നു നിതിന്‍ നബീലിന്റെ വിജയം.ബീഹാറില്‍ ബിജെപിക്ക് അടിതെറ്റുന്നോ?, ബങ്കിപൂർ ഉപതിരെഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോറിന് മുന്നേറ്റം

