Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കണ്‍ഗ്രാജുലേഷൻസ്... ലീഗിന് 2 ഓപ്ഷൻ, ഒന്നെങ്കില്‍ കരാര്‍ അറബിക്കടലില്‍ എറിയാം, അല്ലെങ്കില്‍ സ്വയം ചാടാം

കണ്‍ഗ്രാജുലേഷൻസ്... ലീഗിന് 2 ഓപ്ഷൻ, ഒന്നെങ്കില്‍ കരാര്‍ അറബിക്കടലില്‍ എറിയാം, അല്ലെങ്കില്‍ സ്വയം ചാടാം

പിഎം ശ്രീ വിഷയത്തിലെ പാര്‍ലമെന്റിലെ ചോദ്യോത്തരങ്ങള്‍ യുഡിഎഫ് വാദങ്ങളെ പ്രതിരോധത്തിലാക്കിയതോടെ മുസ്ലീം ലീഗ് എം പിമാരായ അബ്ദുള്‍ വഹാബിനെയും ജെബി മേത്തറിനെയും പരിഹസിച്ച്‌ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം ബി രാജേഷ്.
യുഡിഎഫ് എം പിമാരെ കൊണ്ട് ഒടുവില്‍ കേരളത്തിന് ഗുണമുണ്ടായെന്ന് പറഞ്ഞ രാജേഷ് എം പിമാര്‍ക്ക് ഫേസ്ബുക്കിലൂടെ അണിനന്ദനമറിയിച്ചു. മുസ്ലീം ലീഗിന് മുന്നില്‍ 2 ഓപ്ഷനുകളുണ്ടെന്നും തെരെഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ചത് പോലെ പിഎം ശ്രീ അറബിക്കടലില്‍ എറിയാമെന്നും അല്ലെങ്കില്‍ സ്വയം അറബിക്കടലില്‍ ചാടാമെന്നും രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

എം ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്

കണ്‍ഗ്രാജുലേഷന്‍സ് ....

യു ഡി എഫ് എംപിമാരെ അഭിനന്ദിക്കാന്‍ ഇപ്പോഴാണ് ആദ്യമായി ഒരു അവസരം കിട്ടുന്നത്. ലീഗിന്റെ എംപി വഹാബ്ക്കക്കും കോണ്‍ഗ്രസ് എംപി ജെബി മേത്തര്‍ക്കും ഒരു ലോഡ് അഭിനന്ദനം. എന്തിനാണെന്നല്ലേ? പി എംശ്രീ വിഷയത്തിലെ യു ഡി എഫ് നുണകള്‍ ഒന്നൊന്നായി പൊളിച്ചടുക്കിയതിന് . ഇന്നലെ ജെബി മേത്തറുടെ ഊഴമായിരുന്നു. എല്‍.ഡി. എഫ് സര്‍ക്കാര്‍ പി എംശ്രീയില്‍ ഒപ്പിട്ട് പണം വാങ്ങിയതിനാല്‍ ഇനി പിന്‍മാറാനാവില്ല എന്ന യു ഡി എഫ് നുണയാണ് പാര്‍ലിമെന്റില്‍ വാങ്ങിയെടുത്ത ഒരു മറുപടിയിലുടെ ജെബി പൊളിച്ചടുക്കിയത്. കേരളത്തിന് കൊടുത്തത് വിദ്യാഭ്യാസ അവകാശനിയമപ്രകാരം അവകാശപ്പെട്ട സമഗ്ര ശിക്ഷാ കേരളയുടെ 99.27കോടി മാത്രമാണെന്നാണ് ജെബിക്ക് മന്ത്രി ജയന്ത് ചൗധരി നല്‍കിയ മറുപടി.

പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട സ്‌കൂളുകളുടെ ലിസ്റ്റ് എല്‍ഡി എഫ് സര്‍ക്കാര്‍ നല്‍കിയിരുന്നില്ലെന്നും മന്ത്രി അറിയിച്ചു. ഇന്ന് ലീഗിന്റെ സ്വന്തം അബ്ദുള്‍വഹാബിന്റെ വക ചോദ്യത്തിന് അതേ മന്ത്രിയുടെ മറുപടിയില്‍ പി എം ശ്രീയില്‍ നിന്ന് പിന്‍മാറാന്‍ സംസ്ഥാനങ്ങള്‍ക്ക് തടസ്സമില്ലെന്നു കൂടി വ്യക്തമാക്കിയിരിക്കുന്നു. Thank you guys. യു ഡി എഫ് എംപി മാരെക്കൊണ്ട് ഒടുവില്‍ ഗുണമുണ്ടായിരിക്കുന്നു.

അറബിക്കടല്‍ വറ്റിയിട്ടില്ല ലീഗുകാരേ.... ലീഗിന് രണ്ട് ഓപ്ഷനുണ്ട്. തെരഞ്ഞെടുപ്പു കാലത്ത് പറഞ്ഞതുപോലെ പി എം ശ്രീ അറബിക്കടലിലെറിയാം. അല്ലെങ്കില്‍ സ്വയം അറബിക്കടലില്‍ പോയി ചാടാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam