Dailyhunt
കരയുദ്ധമുണ്ടായാല്‍ ഇറാൻ ജനതയൊന്നാകെ ആയുധമെടുക്കും, 70 ലക്ഷം പേര്‍ ഇപ്പോഴെ സഞ്ജം, യുഎസിന് മുന്നറിയിപ്പ് നല്‍കി ഇറാൻ

കരയുദ്ധമുണ്ടായാല്‍ ഇറാൻ ജനതയൊന്നാകെ ആയുധമെടുക്കും, 70 ലക്ഷം പേര്‍ ഇപ്പോഴെ സഞ്ജം, യുഎസിന് മുന്നറിയിപ്പ് നല്‍കി ഇറാൻ

മേരിക്കയുമായുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്ക ഉയര്‍ത്തുന്ന കരയുദ്ധ ഭീഷണിയ്ക്ക് മറുപടിയുമായി ഇറാന്‍.
കരയുദ്ധം ആരംഭിക്കുകയാണെങ്കില്‍ 70 ലക്ഷം സാധാരണ ഇറാനി പൗരര്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന് ആയുധമേന്താന്‍ സജ്ജമാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഗലിബാഫ് വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ഇറാന്‍ കരയുദ്ധത്തിന് സജ്ജമാവണമെന്ന് ഇറാന്‍ സൈനിക മേധാവി സേനാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ശത്രുവിന്റെ ഓരോ നീക്കങ്ങളും നിരീക്ഷിക്കുകയാണെന്നും ഇറാന്‍ സൈനിക മേധാവി അമിര്‍ ഹാത്മി വ്യക്തമാക്കി.

ഇതോടൊപ്പം ഇറാന്‍ സൈനിക മേധാവി അമിര്‍ ഹാത്മി, ശത്രുക്കളുടെ ഓരോ നീക്കവും ജാഗ്രതയോടെ നിരീക്ഷിക്കാനും ഏത് സാഹചര്യത്തെ നേരിടാനും സൈന്യം പ്രാപ്തരായിരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. ഇറാന്‍ മണ്ണിലെത്തുന്ന ഒരൊറ്റ അമേരിക്കന്‍ സൈനികനും ജീവനോടെ മടങ്ങില്ലെന്ന കടുത്ത വെല്ലുവിളിയും അദ്ദേഹം ഉയര്‍ത്തി. ഇറാന്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് ഉന്നതതല സൈനിക യോഗം വിളിച്ചുചേര്‍ത്ത് യുദ്ധ സന്നദ്ധത വിലയിരുത്തിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam