റാവലകോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് തടിച്ചുകൂടിയ 80,000ത്തിലധികം വരുന്ന പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പാക് സൈന്യമാണ് പിഒകെയിലെ കശ്മീരികള്‍ക്ക് തോക്കുകള്‍ നല്‍കിയതെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജയ് ഷെ മുഹമ്മദ് നടത്തിയ പരിപാടിയില്‍ പങ്കെടുത്തവര്‍ എ കെ 47 തോക്കുകളും വാളുകള്‍ പോലുള്ള മാരകായുധങ്ങളുമായി നഗരത്തില്‍ മാര്‍ച്ച് നടത്തിയെന്നും റാവലകോട്ടിലെ ഡെപ്യൂട്ടി കമ്മീഷണറാണ് ഈ റാലിക്ക് അനുമതി നല്‍കിയതെന്നും അമന്‍ ഖാന്‍ ആരോപിച്ചു.
ഡെപ്യൂട്ടി കമ്മീഷണര്‍, തോക്കുകളും വാളുകളുമായി ഇവിടെ റാലികള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ?, എന്നിട്ട് നിങ്ങള്‍ ഞങ്ങളെ തീവ്രവാദികളെന്ന് വിളിക്കുന്നു. ഇവിടെ തടിച്ചുകൂടിയിട്ടുള്ള ജനങ്ങള്‍ ഈ മണ്ണിന്റെ അവകാശികളാണ്. അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഉന്നയിച്ച 38 ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ പാകിസ്ഥാന്‍ പൂര്‍ണമായും പിഒകെയില്‍ നിന്നും ഒഴിഞ്ഞുപോകണമെന്ന ആവശ്യത്തിലേക്ക് മാറുമെന്നും അമന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി.
ഈ പ്രദേശം ഇനി പാക് നിയന്ത്രണത്തിലാണെന്ന് കരുതേണ്ടെന്നും ഇന്ത്യയുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നതിനെ പറ്റി ആലോചിക്കുമെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.പ്രതിഷേധങ്ങള്‍ പാക് അധീന കശ്മീരില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും വിവിധ വിദേശരാജ്യങ്ങളിലെ പാകിസ്ഥാന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

