Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൗമാരക്കാരില്‍ അഡിക്ഷനുണ്ടാക്കാൻ ശ്രമിച്ചു, മെറ്റ നല്‍കേണ്ടത് 18 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം, പ്ലാറ്റ്ഫോമുകള്‍ ഇനി അടിമുടി മാറും

കൗമാരക്കാരില്‍ അഡിക്ഷനുണ്ടാക്കാൻ ശ്രമിച്ചു, മെറ്റ നല്‍കേണ്ടത് 18 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം, പ്ലാറ്റ്ഫോമുകള്‍ ഇനി അടിമുടി മാറും

കൗമാരക്കാരില്‍ അഡിക്ഷന്‍ ഉണ്ടാക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ മനപൂര്‍വം രൂപീകരിച്ചെന്ന കേസില്‍ മെറ്റയ്ക്ക് കനത്ത തിരിച്ചടി.
കേസില്‍ ടെക് ഭീമനായ മെറ്റ യുഎസിലെ വിവിധ സംസ്ഥാനങ്ങള്‍ക്കായി 18 ബില്യണ്‍ ഡോളര്‍(1.71 ലക്ഷം കോടി) നല്‍കാന്‍ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു.

ഇതാദ്യമായാണ് ഒരു ടെക്‌നോളജി കമ്പനി ഇത്രയും വലിയ നഷ്ടപരിഹാരതുക നല്‍കുന്നത്. കരാറിന്റെ ഭാഗമായി കൗമാരക്കാരായ ഉപയോക്താക്കള്‍ക്ക് പ്രതിദിന സമയപരിധി ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ ഇതോടെ നിലവില്‍ വരുത്തേണ്ടി വരും. ഇത് മെറ്റ സമ്മതിച്ചതായാണ് വിവരം. 2023ലാണ് യുഎസിലെ 29 സംസ്ഥാനങ്ങള്‍ സംയുക്തമായി മെറ്റയ്‌ക്കെതിരെ കേസ് ഫയല്‍ ചെയ്യുന്നത്. കേസിന്റെ വിചാരണ കാലിഫോര്‍ണിയയില്‍ പുരോഗമിക്കവെയാണ് ഒത്തുതീര്‍പ്പുണ്ടാക്കിയിരിക്കുന്നത്.

തങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ കുട്ടികള്‍ക്ക് ഹാനികരമാണെന്ന ആരോപണങ്ങള്‍ മെറ്റ നിരന്തരം നിഷേധിച്ചിരുന്നു. സുരക്ഷാ ഫീച്ചറുകള്‍ കമ്പനി വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും സംസ്ഥാനങ്ങളുടെ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നുമായിരുന്നു കമ്പനിയുടെ വാദം. നിലവില്‍ കേസ് ഒത്തുതീര്‍പ്പാക്കിയെങ്കിലും തങ്ങളുടെ ഭാഗത്ത് നിന്നും തെറ്റുപറ്റിയെന്ന് മെറ്റ ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല.

70 ശതമാനം ഒത്തുതീര്‍പ്പ് തുക അടുത്ത 10 വര്‍ഷത്തിനുള്ളില്‍ വാര്‍ഷിക ഗഡുക്കളായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് മെറ്റ അറിയിച്ചു. ബാക്കി 30 ശതമാനം തുക യൂട്യൂബും ടിക്ടോക്കും സമാനമായ മാറ്റങ്ങള്‍ വരുത്തിയാല്‍ നല്‍കാമെന്നാണ് മെറ്റ പറയുന്നത്. അങ്ങനെയെങ്കില്‍ മെറ്റയ്ക്ക് പുറമെയുള്ള പ്ലാറ്റ്‌ഫോമുകളും സമാനമായ മാറ്റങ്ങള്‍ വരുത്തേണ്ടി വരും. കൗമാരക്കാരുടെ സമയപരിധി സെറ്റ് ചെയ്യുന്നതാകും ഇതിലെ പ്രധാനമാറ്റം. അര്‍ധരാത്രി 12 മണി മുതല്‍ 6 വരെ കൗമാരക്കാര്‍ക്ക് പ്രവേശനം തടയുന്ന ഡിഫോള്‍ട്ട് നൈറ്റ് മോഡാകും ഇതിലെ പ്രധാനമാറ്റം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam