കഴിഞ്ഞ ദിവസത്തെ സൈനിക നടപടിയില്‍ അമേരിക്കയ്ക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയതായി ഇറാന്‍. യുദ്ധത്തില്‍ ഇനി പഴയരീതിയല്ലെന്ന് ഇറാന്‍ പ്രഖ്യാപിച്ചു.
ഇസ്ഫഹാനില്‍ അമേരിക്കന്‍ പൈലറ്റിനെ രക്ഷിക്കാനുള്ള നീക്കത്തിനിടയില്‍ സി130 ട്രാന്‍സ്‌പോര്‍ട്ട് വിമാനവും രണ്ട് ബ്ലാക്ക് ഫോക്ക് ഹെലികോപ്റ്ററുകളും ഉള്‍പ്പെടെ നിരവധി യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായി ഇറാന്‍ അവകാശപ്പെട്ടു.
എം ക്യു ഒമ്പത് റിപ്പര്‍ ഡ്രോണുകള്‍ ഉള്‍പ്പെടെ പന്ത്രണ്ടോളം യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. അധിനിവേശക്കാര്‍ക്ക് മറുപടി നല്‍കാന്‍ തങ്ങള്‍ സജ്ജമാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ തങ്ങള്‍ ഭയപ്പെടില്ലെന്നും ഇറാന്‍ സൈനിക വക്താവ് വ്യകതമാക്കി.
അതേസമയം ഇസ്രായേലിലെ സൈനിക ഡ്രോണ്‍ നിര്‍മ്മാണ കേന്ദ്രത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഡ്രോണ്‍ നിര്‍മാണം കേന്ദ്രം തകര്‍ന്നതായി റിപ്പോര്‍ട്ട്.ബുധനാഴ്ച പുലര്‍ച്ചയോടെയാണ് ഇസ്രായേലിലെ പെറ്റ ടിക്വയിലെ ഡ്രോണ്‍ നിര്‍മാണകേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കെട്ടിടത്തിന് കനത്ത നാശമുണ്ടായതായും പ്രവര്‍ത്തനം പുനരാരംഭിക്കാനാവാത്ത അവസ്ഥയിലാണെന്നും യെനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

