Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരളത്തിലെ ഏറ്റവും വലിയ ലഹരിവേട്ട; 10 കിലോ എംഡിഎംഎയുമായി മൂന്നുപേരെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു

കേരളത്തിലെ ഏറ്റവും വലിയ ലഹരിവേട്ട; 10 കിലോ എംഡിഎംഎയുമായി മൂന്നുപേരെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു

ലപ്പുറം: 10 കിലോഗ്രാമിലധികം എംഡിഎംഎ (MDMA) കൈവശം വെച്ചതിന് മൂന്നുപേര്‍ അറസ്റ്റിലായി. കോയമ്പത്തൂരില്‍ നിന്നാണ് എംഡിഎംഎയുമായി യുവാക്കളെ മഞ്ചേരി പോലീസ് പിടികൂടിയത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ MDMA വേട്ടയാണിത്.

നേരത്തെ മഞ്ചേരിയില്‍ നടത്തിയ പരിശോധനയില്‍ 96 ഗ്രാം MDMA-യുമായി ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. MDMA എവിടെനിന്നാണ് കൊണ്ടുവന്നതെന്നും എവിടെയാണ് വില്‍പന നടത്തുന്നതെന്നും ഇതിനു പിന്നിലെ പ്രധാന കണ്ണികള്‍ ആരൊക്കെയാണെന്നും സംബന്ധിച്ച്‌ അന്വേഷണം നടക്കുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam