Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കോവിഡ് കാലത്ത് ടിക്കറ്റില്ലായാത്ര: 35 കോടി പിഴയായി ലഭിച്ചു

തിരുവനന്തപുരം: മൊത്തമായി റിസര്‍വ് ചെയ്ത കമ്ബാര്‍ട്ടു മെന്റുകളുമായി റയില്‍വേ സര്‍വീസ് നടത്തിയെങ്കിലും അവയില്‍ ടിക്കറ്റ് ഇല്ലാതെയും മറ്റും യാത്ര ചെയ്തവരില്‍ നിന്നായി 35.47 കോടി രൂപയാണ് സതേണ്‍ റയില്‍വേ പിഴയായി വസൂലാക്കിയത്. ഇക്കൊല്ലം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ 12 വരെയുള്ള കാലയളവിലാണ് റെയില്‍വേയ്ക്ക് ഇത്തരത്തില്‍ ഉള്ള തുക ലഭിച്ചത്.

ഒട്ടാകെ 7.12 ലക്ഷം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

ടിക്കറ്റ് ഇല്ലാ യാത്രയ്‌ക്കൊപ്പം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുള്ള പ്രധാന ഇനമായ മുഖാവരണം ധരിക്കാതെ യാത്ര ചെയ്തതിനു 1.62 കോടി രൂപ പിഴ ഈടാക്കി. ഈയിനത്തില്‍ 32624 പേരില്‍ നിന്നാണ് പിഴ വസൂലാക്കിയത്. ഇതിനായി ഒരാള്‍ക്ക് 500 രൂപാ വീതമാണ് പിഴ ചുമത്തിയത്.

പിഴ ഇനത്തില്‍ ദക്ഷിണ റെയില്‍വേയിലെ ചെന്നൈ ഡിവിഷനാണ് കൂടുതല്‍ തുക ലഭിച്ചത്. 1278 കോടി രൂപയാണ് ചെന്നൈ വസൂലാക്കിയത്. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം ഡിവിഷന് 6.05 കോടി രൂപ ഈയിനത്തില്‍ വസൂലാക്കാന്‍ കഴിഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam