ലെബനനില്‍ ഇസ്രായേല്‍ നടത്തുന്ന കടന്നാക്രമണത്തെ ശക്തമായി വിമര്‍ശിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.
ഒരേസമയം വെടിനിര്‍ത്തലും ഇസ്രായേലിനെ മുന്‍നിര്‍ത്തിയുള്ള ആക്രമണവുമായി അമേരിക്കയ്ക്ക് മുന്നോട്ട് പോകാനാവില്ലെന്നും അരാഗ്ചി പറഞ്ഞു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് എക്‌സിലൂടെയായിരുന്നു ആരാഗ്ചിയുടെ പ്രതികരണം.
ലബനനിലെയും ഗസയിലെയും വെടിനിര്‍ത്തല്‍ ഒരേസമയം നടപ്പിലാകണമെന്ന ആവശ്യമാണ് ഇറാന്‍ ഉയര്‍ത്തിയിട്ടുള്ളത്. എന്നാല്‍ ലെബനനില്‍ ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമല്ലെന്ന നിലപാടാണ് ഇസ്രായേലിനുള്ളത്. ഈ പശ്ചാത്തലത്തിലാണ് അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം.

