'ചെന്നൈ 600028' എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകന്‍ വെങ്കട്ട് പ്രഭുവും ആ ചിത്രത്തിലെ സഹതാരങ്ങളും വിവാഹത്തില്‍ പങ്കെടുക്കാന്‍ മലേഷ്യയില്‍ എത്തിയിരുന്നു. പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചുള്ള വധൂവരന്മാരുടെയും സിനിമാ സുഹൃത്തുക്കളുടെയും വിവാഹചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ വൈറലാവുകയാണ്. സിനിമാലോകവും ആരാധകരുമെല്ലാം താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിട്ടുണ്ട്. തമിഴില്‍ വെങ്കട്ട് പ്രഭു ചിത്രങ്ങളിലൂടെയാണ് അരവിന്ദ് സജീവസാന്നിധ്യമായത്. വെങ്കട്ട് പ്രഭുവിന്റെ ചെന്നൈ 600028, ഗോവ, മങ്കാത്ത, ഗോട്ട് തുടങ്ങിയ സിനിമകളിലെല്ലാം അരവിന്ദ് ഉണ്ടായിരുന്നു.
അഭിനേതാവ്, കോറിയോഗ്രാഫര്‍ എന്നതിനൊപ്പം ഡാന്‍സ് റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും താരം പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനാണ്. അടുത്തിടെ മലയാള സിനിമയായ 'ഗുരുവായൂര്‍ അമ്പലനടയില്‍' എന്ന സിനിമയില്‍ വീണ്ടും ഗുരുവായൂരപ്പനായി അതിഥി വേഷത്തില്‍ അരവിന്ദ് എത്തിയിരുന്നു.

