Vismaya Mohanlal
സിജെപി പ്രതിഷേധത്തില്‍ താന്‍ പറഞ്ഞ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയ വിസ്മയ മോഹന്‍ലാലിന്റെ പ്രതികരണത്തെ പ്രശംസിച്ച് നടി മാലാ പാര്‍വതി.പ്രിയ വിസ്മയയ്ക്ക് അഭിനന്ദനങ്ങള്‍. സ്വന്തം നിലപാടില്‍ ഉറച്ച് നില്‍ക്കാനുള്ള ധൈര്യം പ്രശംസനീയമാണ്. സിനിമയിലെ നിന്റെ യാത്ര അര്‍ഹിക്കുന്ന എല്ലാ വിജയങ്ങളും നേടാന്‍ സഹായിക്കട്ടെ. ദൈവം നിന്നക്കായി ഉചിതമായ അവസരങ്ങള്‍ നല്‍കുകയും അവ സംരക്ഷിക്കുകയും ദീര്‍ഘവും സംതൃപ്തവുമായ കരിയര്‍ നല്‍കി അനുഗ്രഹിക്കുകയും ചെയ്യട്ടെ. എല്ലാത്തിനും ഉപരിയായി സ്വന്തം വ്യക്തിത്വത്തിനോട് നീതി പുലര്‍ത്താനാകട്ടെ. അതാണ് ഏറ്റവും വലിയ അനുഗ്രഹവും. എല്ലാവിധ സ്‌നേഹത്തോടെയും പ്രാര്‍ഥനയോടെയും ഹൃദയംഗമമായ ആശംസകള്‍ നേരുന്നു. എന്നായിരുന്നു മാലാ പാര്‍വതിയുടെ വാക്കുകള്‍.
ഷെയര്‍ ചെയ്ത കാര്യങ്ങളില്‍ ഞാന്‍ ഉറച്ച് തന്നെ നില്‍ക്കുകയാണ്. ഇതൊരു ജനാധിപത്യ രാജ്യമാണെന്നും ചോദ്യം ചെയ്യപ്പെടാന്‍ അനുവദിക്കണമെന്നുമാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുപോലെ ജനങ്ങളെ കേള്‍ക്കുകയും വേണം. രാഷ്ട്രീയം ഒരിക്കലും മാനവികതയ്ക്ക് മുകളിലാകരുത് എന്നാണ് നാന്‍ കരുതുന്നത്. ഇനി ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും നാളെയും ഈ കാര്യം ആവര്‍ത്തിച്ചാലും എനിക്ക് ഇതേ തോന്നല്‍ തന്നെയാണുണ്ടാവുക. സിജെപി പിന്തുണ പോസ്റ്റിനെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ഇങ്ങനെയായിരുന്നു വിസ്മയയുടെ പ്രതികരണം.

