Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രഹസ്യമായും അല്ലാതെയുമൊക്കെ ആളുകളെ കാണേണ്ടി വരും, ഐ ഹാവ് മെയ്ഡ് ഇറ്റ് വെരി ക്ലിയര്‍, മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച്‌ മുഖ്യമന്ത്രി

രഹസ്യമായും അല്ലാതെയുമൊക്കെ ആളുകളെ കാണേണ്ടി വരും, ഐ ഹാവ് മെയ്ഡ് ഇറ്റ് വെരി ക്ലിയര്‍, മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച്‌ മുഖ്യമന്ത്രി

സംസ്ഥാനത്ത് വെള്ളപ്പൊക്കക്കെടുതികള്‍ രൂക്ഷമായ ദിവസങ്ങളില്‍ കൊച്ചിയില്‍ നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തിയതിനെ വീണ്ടും ന്യായീകരിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശന്‍.
ചിലരെ രഹസ്യമായും അല്ലാതെയും കാണേണ്ടി വരും, ചിലപ്പോള്‍ മുഖ്യമന്ത്രിയെ ഇവിടെ വന്ന് കാണും. ഞാന്‍ എറണാകുളത്ത് ഉള്ളതുകൊണ്ടാണ് അവര്‍ അവിടെ വന്നത്. സംസ്ഥാനത്ത് പ്രളയം പോലെ ഗൗരവകരമായ കാര്യങ്ങളുള്ളപ്പോഴും ഇതുപോലുള്ള കാര്യങ്ങളെ വിവാദമാക്കാനാണ് മാധ്യമങ്ങള്‍ക്ക് താല്പര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ പ്രാവശ്യം ഐ ഹാവ് മെയ്ദ് ഇറ്റ് വെരി ക്ലിയര്‍. ഇനി വേണ്ട, വേറെ വല്ലതുമുണ്ടെങ്കില്‍ പറയാം. നിക്ഷേപകര്‍ ഉണ്ടെങ്കില്‍ അവര്‍ മുഖ്യമന്ത്രിയെ വന്നല്ലെ കാണേണ്ടത് എന്ന ചോദ്യത്തിന് ഉത്തരമായി വി ഡി സതീശന്‍ പറഞ്ഞു. പ്രിയദര്‍ശിനി പദ്ധതിയുമായി ബന്ധപ്പെട്ട പരാമാര്‍ശത്തില്‍ ഗതാഗതമന്ത്രി തന്നെ ഖേദം പ്രകടിപ്പിച്ചെന്നും അതില്‍ വിവാദം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൃഷി നാശവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരത്തില്‍ 25 സതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചെന്നും ഉപജീവനമാര്‍ഗം നശിച്ച കടക്കാര്‍ക്ക് പതിനായിരം രൂപ വീതം ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2018ലും 2019ലും ഇങ്ങനെ നല്‍കിയിരുന്നില്ല. കാലാവസ്ഥ പ്രവചനത്തിന് കൃത്യമായ സംവിധാനമൊരുക്കും. ഡാമുകളിലെ മണലും നദികളിലെ മണ്ണും മാലിന്യവും നീക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നദീതീരനീക്കം കണ്ടെത്താന്‍ ലാന്‍ഡ് ഓഡിറ്റിങ് നടത്തും. പരമാവധി സ്ഥലത്ത് കടല്‍ഭിത്തികള്‍ നിര്‍മിക്കും. മത്സ്യത്തൊഴിലാളികളുടെ പുനര്‍ഗേഹം പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിച്ച്‌ പുതിയ പദ്ധതി ഉടന്‍ തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam