ഇസ്രായേലി ആക്രമണത്തെ തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ ഇറാനിയന്‍ നഗരങ്ങളായ ഹാഷ്ട്‌ഗെര്‍ഡിനും ത്ബ്രിസിനും ഇടയിലുള്ള റെയില്‍വേ പാളം തകര്‍ന്നു. അതേസമയം തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള അക്രമണങ്ങള്‍ക്ക് മറുപടി നല്‍കുമ്പോള്‍ പരിധികള്‍ വെയ്ക്കില്ലെന്ന് ഐആര്‍ജിസി പ്രസ്താവനയിലൂടെ അറിയിച്ചു. യുഎസ് തീവ്രവാദികള്‍ റെഡ് ലൈന്‍ ലംഘിച്ചാല്‍ ഇറാന്റെ പ്രതികരണം മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്നും ഐആര്‍ജിസി വ്യക്തമാക്കി. അമേരിക്കയുടെയും അതിന്റെ പങ്കാളികളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെ നടപടിയെടുക്കും. ഇത് വര്‍ഷങ്ങളോളം മേഖലയിലെ എണ്ണ, വാതക വിതരണത്തെ ഇല്ലാതെയാക്കുമെന്നും ഇറാന്‍ വ്യക്തമാക്കി.
അയല്‍ രാജ്യങ്ങളോടുള്ള സൗഹാര്‍ദ്ദം മുന്‍നിര്‍ത്തി ഇറാന്‍ സംയമനം പാലിച്ചിട്ടുണ്ടെന്നും എന്നാല്‍ അത്തരം പരിഗണനകള്‍ തങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും ഐആര്‍ജിസി വ്യക്തമാക്കി.

