Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ജെൻസി ഔട്ട് റീച്ച്‌, ആര്‍എസ്‌എസ് ഇടഞ്ഞതോടെ പരിപാടി റദ്ദാക്കി ബിജെപി

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ജെൻസി ഔട്ട് റീച്ച്‌, ആര്‍എസ്‌എസ് ഇടഞ്ഞതോടെ പരിപാടി റദ്ദാക്കി ബിജെപി

പുതുതലമുറയിലെ വോട്ടര്‍മാരെയും വിദ്യാര്‍ഥികളെയും പാര്‍ട്ടിയോട് അടുപ്പിക്കുന്നതിനായുള്ള ബിജെപിയുടെ പ്രത്യേക ഔട്ട് റീച്ച്‌ പ്രോഗ്രാം ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ നിശ്ചയിച്ചതില്‍ ഇടഞ്ഞ് ആര്‍എസ്‌എസ്.
ശ്രീകൃഷ്ണ ദിനത്തില്‍ പരിപാടി നിശ്ചയിച്ചെങ്കിലും സംഘപരിവാര്‍ സംഘടനകള്‍ ഇടഞ്ഞതോടെ പരിപാടി റദ്ദാക്കി.

ശ്രീകൃഷ്ണജയന്ത്രി ദിനത്തില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭായാത്രയടക്കമുള്ള പരിപാടികള്‍ നടക്കുന്ന സമയത്താണ് ബിജെപി ദേശീയ അധ്യക്ഷനായ നിതിന്‍ നബീന്‍ പങ്കെടുക്കുന്ന ജെന്‍ സി സംഗമവും തീരുമാനിച്ചിരുന്നത്. എന്നാല്‍ ആര്‍എസ്‌എസ് ഇടഞ്ഞതോടെ ഈ പരിപാടി റദ്ദാക്കാന്‍ ബിജെപി നേതൃത്വം തീരുമാനിക്കുകയായിരുന്നു. ദേശീയ പ്രസിഡന്റിന്റെ കേരള സന്ദര്‍ശന പരിപാടി തന്നെ ഇതിനെ തുടര്‍ന്ന് റദ്ദാക്കി. നേരത്തെ ഓഗസ്റ്റ് 28,29 തീയതികളില്‍ നിശ്ചയിച്ചിരുന്ന പരിപാടി പിന്നീട് സെപ്റ്റംബര്‍ 4,5 തീയതികളിലേക്ക് മാറ്റുകയായിരുന്നു.

നാലിന് കണ്ണൂരിലായിരുന്നു പ്രധാനപരിപാടി. യുവജനക്കൂട്ടായ്മയിലും ബലിദാനികളുടെ കുടുംബസംഗമത്തിലും നിതിന്‍ നബീന്‍ പങ്കെടുക്കുമെന്നാണ് പറഞ്ഞിരുന്നത്. ഈ പരിപാടിയിലേക്ക് വിദ്യാര്‍ഥികളെയും യുവാക്കളെയും പ്രത്യേകം ക്ഷണിച്ചിരുന്നു. ജെന്‍സിയിലേക്ക് എത്താനായി ബിജെപി ദേശീയനേതൃത്വം തന്നെ രാജ്യവ്യാപകമായി ആസൂത്രണം ചെയ്ത പരിപാടിയാണ് കണ്ണൂരില്‍ നടത്താനിരുന്നത്. നാലിന് രാവിലെ ജെന്‍സി പരിപാടി നടത്തിയ ശേഷം ഉച്ചയ്ക്ക് നിതിന്‍ നബീനെ പങ്കെടുപ്പിച്ച്‌ കൊണ്ട് ശ്രീകൃഷ്ണജയന്തി ശോഭായാത്ര നടത്താമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചെങ്കിലും ആര്‍എസ്‌എസ് ഇത് തള്ളുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam