Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സുപ്രീം കോടതിയേക്കാള്‍ വലുതാണോ മുഖ്യമന്ത്രി?, നവീൻ ബാബു കേസിലെ സിബിഐ അന്വേഷണത്തിനെതിരെ സിപിഎം നേതാക്കള്‍

സുപ്രീം കോടതിയേക്കാള്‍ വലുതാണോ മുഖ്യമന്ത്രി?, നവീൻ ബാബു കേസിലെ സിബിഐ അന്വേഷണത്തിനെതിരെ സിപിഎം നേതാക്കള്‍

VD Satheesan

ണ്ണൂര്‍ എ ഡി എം ആയിരിക്കെയുള്ള നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം കൊണ്ടുവരാനുള്ള സതീശന്‍ സര്‍ക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് കണ്ണൂരിലെ സിപിഎം നേതാക്കള്‍.
നവീന്‍ ബാബു കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും വ്യക്തമാക്കി.

സുപ്രീം കോടതിയേക്കാള്‍ വലുതാണോ കേരള മുഖ്യമന്ത്രിയെന്നും കേരള മുഖ്യമന്ത്രിക്ക് സംസ്ഥാന ഏജന്‍സിയേക്കാള്‍ വിശ്വാസം കേന്ദ്ര ഏജന്‍സിയെ ആണോ എന്നും കെ കെ രാഗേഷ് ചോദിച്ചു. അതേസമയം സിബിഐ അന്വേഷണം വരുന്നതില്‍ ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാഷ്ട്രീയ വേട്ടയ്ക്കുള്ള ഉപകരണമായി ഏജന്‍സികളെ മാറ്റാന്‍ പാടില്ലെന്നും എം വി ജയരാജന്‍ വ്യക്തമാക്കി.

അതേസമയം കേസ് സിബിഐ അന്വേഷണത്തിന് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ രംഗത്തെത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam