Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്വന്തം മണ്ണില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് , പോണ്ടിങ്ങിനെ മറികടന്ന് ജോ റൂട്ട്

സ്വന്തം മണ്ണില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് , പോണ്ടിങ്ങിനെ മറികടന്ന് ജോ റൂട്ട്

ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് നേട്ടം തന്റെ പേരില്‍ എഴുതിചേര്‍ത്ത് ഇംഗ്ലണ്ടിന്റെ ജോ റൂട്ട്. പാകിസ്ഥാനെതിരായ ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് റൂട്ട് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്.
മത്സരത്തില്‍ പാക് പേസര്‍ മൊഹമ്മദ് അലിയുടെ പന്തില്‍ എല്‍ബിഡബ്യു ആയി പുറത്താകും മുന്‍പ് 24 റണ്‍സാണ് റൂട്ട് നേടിയത്. ഇതോടെ ഓസ്‌ട്രേലിയന്‍ ഇതിഹാസതാരമായ റിക്കി പോണ്ടിങ്ങിനെയാണ് താരം മറികടന്നത്.

ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് റൂട്ട് സ്വന്തമാക്കിയത്. 7594 ടെസ്റ്റ് റണ്‍സാണ് റൂട്ട് നേടിയിട്ടുള്ളത്. ഓസ്‌ട്രേലിയയില്‍ നിന്നായി 7578 റണ്‍സാണ് റിക്കി പോണ്ടിങ്ങിനുള്ളത്. 7216 റണ്‍സുമായി ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. അതേസമയം ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ സച്ചിന് തൊട്ടുപിന്നിലാണ് ജോ റൂട്ട്. സച്ചിനെ മറികടക്കാന്‍ 1713 റണ്‍സാണ് റൂട്ടിന് ആവശ്യമായുള്ളത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam