Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

Toxic Box Office Collection: മോശം അഭിപ്രായത്തിലും പിടിച്ചുനിന്ന് ടോക്‌സിക്; ആദ്യദിനം 140 കോടി

Toxic Box Office Collection: യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 'ടോക്‌സിക്' ആദ്യദിനം വേള്‍ഡ് വൈഡായി നേടിയത് 140 കോടി.
ജവാൻ, അനിമല്‍, ആദിപുരുഷ്, പത്താൻ എന്നീ ചിത്രങ്ങളുടെ ആദ്യദിന കളക്ഷൻ മറികടന്നു.

പ്രി റിലീസ് സെയില്‍

പ്രീ സെയില്‍ ആയി ടോക്‌സിക് നേടിയത് വേള്‍ഡ് വൈഡ് 110 കോടിയാണ്. ഇന്ത്യ നെറ്റ് പ്രീ സെയില്‍ 80-85 കോടിക്കരികില്‍ എത്തി.

ഇന്ത്യ നെറ്റ് 101 കോടി

ഇന്ത്യൻ ബോക്‌സ്‌ഓഫീസില്‍ നിന്ന് ആദ്യദിനം 100 കോടിക്ക് മുകളില്‍ നേടാൻ ടോക്‌സിക്കിന് സാധിച്ചു. സാക്‌നില്‍ക് റിപ്പോർട്ട് പ്രകാരം 101 കോടി നെറ്റ് കളക്ഷനും 120 കോടി ഗ്രോസും ആദ്യദിനം ഇന്ത്യൻ ബോക്‌സ്‌ഓഫീസില്‍ നിന്ന് മാത്രമായി നേടി.

ഹിന്ദി ടോപ്പ്

ഹിന്ദി പതിപ്പ് 55 കോടി നേടിയപ്പോള്‍ കന്നഡ പതിപ്പിന് 25 കോടിക്ക് താഴെ നേടാനേ സാധിച്ചുള്ളൂ. തെലുങ്ക് ഡബ് പതിപ്പ് 11 കോടിയും കരസ്ഥമാക്കി.

കെജിഎഫ് മറികടന്നില്ല

വേള്‍ഡ് വൈഡ് കളക്ഷനില്‍ കെജിഎഫ് 2 മറികടക്കാൻ ടോക്‌സിക്ക് സാധിച്ചില്ല. 164 കോടിയാണ് കെജിഎഫ് വേള്‍ഡ് വൈഡ് നേടിയത്. ടോക്‌സിക്കിന്റേത് 140 കോടിയില്‍ നിന്നു.

മോശം പ്രതികരണം

കേരളത്തില്‍ നിന്ന് ചിത്രത്തിനു വളരെ മോശം പ്രതികരണമാണ് ലഭിക്കുന്നത്. നിലവാരം കുറഞ്ഞ തിരക്കഥയും സംഭാഷണവുമെന്നാണ് മിക്ക പ്രേക്ഷകരുടെയും അഭിപ്രായം. കഥയും തിരക്കഥയും നന്നായിരുന്നെങ്കില്‍ സിനിമ കൂടുതല്‍ മികച്ചതാകുമായിരുന്നെന്നും തിയറ്ററില്‍ വലിയ രീതിയില്‍ മടുപ്പിക്കുകയാണ് ഇപ്പോഴെന്നും പ്രേക്ഷകർ പറയുന്നു. എല്‍ഡിഎഫ് വിടുമോ സിപിഐ? തർക്കം രൂക്ഷം

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam