Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Typhoon Dolphin: കണ്ടതൊന്നുമല്ല വരാനിരിക്കുന്നത് ! ടൈഫൂണ്‍ ഡോള്‍ഫിൻ കേരളത്തിനു പണിയാകുമോ?

Typhoon Dolphin: കണ്ടതൊന്നുമല്ല വരാനിരിക്കുന്നത് ! ടൈഫൂണ്‍ ഡോള്‍ഫിൻ കേരളത്തിനു പണിയാകുമോ?

പസിഫിക് സമുദ്രത്തിലൂടെ ജപ്പാനെ ലക്ഷ്യംവെച്ചാണ് ടൈഫൂണ്‍ ഡോള്‍ഫിന്റെ സഞ്ചാരം. ജപ്പാനിലെ ഒകിനാവ ദ്വീപില്‍ ആയിരിക്കും തീരംതൊടുക.
മണിക്കൂറില്‍ 185 കിലോമീറ്റർ വരെ വേഗതയില്‍ സഞ്ചരിക്കാവുന്ന അതിശക്തമായ ടൈഫൂണ്‍ എന്നാണ് കാലാവസ്ഥ പ്രവചനങ്ങള്‍. ജൂലൈ 26 നാണ് ടൈഫൂണ്‍ ഡോള്‍ഫിൻ രൂപംകൊണ്ടത്.

എല്‍ നിനോയുടെ ഭാഗമായി കിഴക്കൻ പസിഫിക് സമുദ്രത്തില്‍ സാധാരണയേക്കാള്‍ കൂടുതല്‍ ചുഴലിക്കാറ്റുകള്‍ രൂപംകൊള്ളാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനം ഇന്ത്യയിലും കാണപ്പെട്ടേക്കാം. കേരളത്തിന്റെ കാലാവസ്ഥയെ ടൈഫൂണ്‍ ബാധിച്ചേക്കുമെന്ന് നേരത്തെ പ്രവചനങ്ങളുണ്ടായിരുന്നു.

കേരളത്തില്‍ പ്രതീക്ഷിക്കേണ്ടത്

തെക്കൻ കർണാടകയ്ക്കും സമീപ പ്രദേശങ്ങളിലും മുകളിലായി 5.8 കിലോമീറ്റർ ഉയരത്തില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും സമീപമുള്ള ആന്ധ്രാപ്രദേശ് തീരപ്രദേശങ്ങള്‍ക്കും മുകളിലായി 4.5 കിലോമീറ്റർ ഉയരത്തില്‍ മറ്റൊരു ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇരട്ട ചക്രവാതചുഴികളുടെ സ്വാധീനത്താല്‍ സംസ്ഥാനത്ത് ഓഗസ്റ്റ് എട്ട് വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് എട്ട് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം - ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഓണം നനയും

ഇത്തവണ സംസ്ഥാനത്ത് ഓണ നാളുകളിലും ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ടൈഫൂണ്‍ ഡോള്‍ഫിൻ പൂർണമായി ഇല്ലാതാകുന്നത് വരെ അതിന്റെ സ്വാധീനം കേരളത്തിലുണ്ടാകും. തൊട്ടുപിന്നാലെ പസിഫിക് സമുദ്രത്തില്‍ ന്യൂനമർദ്ദമോ ചുഴലിക്കാറ്റോ രൂപപ്പെടാനും സാധ്യതയുണ്ട്. ഇത് ഓണക്കാലത്തും മഴ തുടരാൻ കാരണമാകും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam