Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ആറുമാസമായി പൂട്ടിയിട്ടിരുന്ന വീട്ടില്‍ മോഷണം: നാല് ലക്ഷത്തിന്റെ പാത്രങ്ങളും വിളക്കുകളും കവര്‍ന്നു

Youtalk 10 hrs ago

മാന്നാർ : ചെന്നിത്തലയില്‍ ആറുമാസമായി പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് നാലുലക്ഷത്തോളം രൂപയുടെ പാത്രങ്ങളും മറ്റ് സാധനങ്ങളും മോഷ്ടിച്ചു.

ചെന്നിത്തല ഇറമ്പമണ്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിന് സമീപമുള്ള സിന്ധുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.

ബെംഗളൂരുവില്‍ അധ്യാപികയായ സിന്ധുവിന്റെ അമ്മ ആറുമാസം മുൻപ് തിരുവനന്തപുരത്തുള്ള കൊച്ചുമക്കളുടെ അടുത്തേക്ക് പോയതോടെയാണ് വീട് പൂട്ടിക്കിടന്നിരുന്നത്. വല്ലപ്പോഴും വീടും പരിസരവും വൃത്തിയാക്കാനെത്തുന്ന സ്ത്രീയാണ് വർക്ക് ഏരിയയുടെ ഗ്രില്ലും അടുക്കളയുടെ പൂട്ടും കുത്തിപ്പൊളിച്ച നിലയില്‍ ആദ്യം കണ്ടത്.

വിവരം അറിഞ്ഞെത്തിയ സിന്ധുവും ബന്ധുക്കളായ മധുസൂദനൻ, മുൻ രാജ്യസഭാ ഉപാധ്യക്ഷന്റെ പ്രൈവറ്റ് സെക്രട്ടറി പി വി അശോക് എന്നിവരും മാന്നാർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിഞ്ഞത്.

വീട്ടിലുണ്ടായിരുന്ന ഉരുളി, വാർപ്പ്, നിലവിളക്കുകള്‍ ഉള്‍പ്പെടെ ഏകദേശം നാലുലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടതായി സിന്ധു പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സംഭവത്തില്‍ മാന്നാർ പൊലീസ് എസ്‌എച്ച്‌ഒ കെ അജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Youtalk