ചേർത്തല : ദേശീയപാതയില്‍ ചേർത്തല റെയില്‍വേ സ്റ്റേഷന് വടക്കുവശത്ത് കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു.
തണ്ണീർമുക്കം കട്ടച്ചിറ വേമ്പനാട് റോം വീട്ടില്‍ സുരേഷ് തോമസിനാണ് (58) പരിക്കേറ്റത്. ഇദ്ദേഹം സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. തിങ്കളാഴ്ച പകല്‍ പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം.
സർവീസ് റോഡില്‍ നിന്നും കാർ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനിടെ തിരുവനന്തപുരത്തെ നെടുമങ്ങാട്ടേക്ക് പോകുകയായിരുന്ന കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.
