ന്യൂഡല്‍ഹി : ലക്ഷക്കണക്കിന് വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഭാവി ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട എട്ടാം ശമ്പള കമ്മീഷൻ നടപടികളില്‍ നിർണ്ണായക തീരുമാനം.
കമ്മീഷന് മുന്നില്‍ നിർദ്ദേശങ്ങളും ആവശ്യങ്ങളും സമർപ്പിക്കാനുള്ള സമയപരിധി കേന്ദ്ര സർക്കാർ വീണ്ടും നീട്ടിനല്‍കി.
വിവിധ കേന്ദ്ര സർക്കാർ ജീവനക്കാരുടെ സംഘടനകള്‍ക്കും പെൻഷൻ യൂണിയനുകള്‍ക്കും തങ്ങളുടെ ആവശ്യങ്ങള്‍ കൂടുതല്‍ വ്യക്തതയോടെയും കൃത്യതയോടെയും കമ്മീഷന് മുന്നില്‍ അവതരിപ്പിക്കാൻ അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രണ്ടാം തവണയാണ് നിർദ്ദേശങ്ങള്‍ സമർപ്പിക്കാനുള്ള സമയപരിധി നീട്ടിനല്‍കുന്നത്. അടിസ്ഥാന ശമ്പള വർധനവ്, അലവൻസുകള്‍, പെൻഷൻ ആനുകൂല്യങ്ങള്‍ തുടങ്ങിയവയില്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ പൂർണ്ണമായി ക്രോഡീകരിച്ച് സമർപ്പിക്കാൻ ഈ നീട്ടിനല്‍കിയ കാലാവധി സഹായകരമാകും.
