പ്രശസ്ത നടനും സാംസ്കാരിക പ്രവർത്തകനുമായ വി.കെ. ശ്രീരാമൻ തൃശൂരിന്റെ തനത് നാടോടി കലാരൂപമായ പുലിക്കളിക്കെതിരെ നടത്തിയ പരാമർശങ്ങള്‍ വലിയ വിവാദങ്ങള്‍ക്കും വിമർശനങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്.
പുലിക്കളി എന്നത് കണ്ടാല്‍ അറപ്പും ഓക്കാനവും വരുന്ന ഒരു കലാവൈകൃതമാണെന്നായിരുന്നു അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പ്രതികരണം. പരാമർശം പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും സാംസ്കാരിക രംഗത്തും ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.
