Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ലോകകപ്പ് ഫുട്ബോള്‍: കേരളത്തില്‍ സൗജന്യ ബിഗ് സ്‌ക്രീൻ പ്രദര്‍ശനത്തിന് അനുമതി

Youtalk 21 hrs ago

കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് ആശ്വാസവുമായി കായിക മന്തി ഒ.ജെ. ജനീഷ്. ഫിഫ ലോകകപ്പ് മത്സരങ്ങള്‍ സംസ്ഥാനത്ത് പൊതുജനങ്ങള്‍ക്ക് സൗജന്യമായി ബിഗ് സ്‌ക്രീനില്‍ പ്രദർശിപ്പിക്കാം.

ടിക്കറ്റ് വെച്ച്‌ വാണിജ്യപരമായി പ്രദർശനം നടത്തുന്നവർക്ക് മാത്രമാണ് നിയന്ത്രണങ്ങള്‍ ബാധകമാകുകയെന്ന് മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തില്‍ അറിയിച്ചു.മത്സരങ്ങളുടെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണ പങ്കാളികളായ സീ എന്റർടൈൻമെന്റ്, സീ 5, കേരളത്തിലെ ഏകോപന പങ്കാളികളായ ഈഗിള്‍സ് ക്ലബ് എന്നിവരുമായി കായികവകുപ്പ് നടത്തിയ ചർച്ചയിലാണ് ഈ അനുകൂല തീരുമാനം ഉണ്ടായത്.യാതൊരുവിധ വാണിജ്യ ലാഭവും ഇല്ലാതെ (സൗജന്യമായി) ബിഗ് സ്‌ക്രീൻ ഒരുക്കാം പ്രാദേശിക ക്ലബുകള്‍ റസിഡൻഷ്യല്‍ അസോസിയേഷനുകള്‍,പബ്ലിക് ലൈബ്രറികള്‍,സ്കൂളുകള്‍, കോളേജുകള്‍, യൂണിവേഴ്സിറ്റികള്‍ മറ്റ് സാമൂഹിക കൂട്ടായ്മകള്‍സൗജന്യ പ്രദർശനം നടത്താൻ ആഗ്രഹിക്കുന്നവർ 'ഈഗിള്‍സ് ക്ലബ്ബിന്റെ' ഔദ്യോഗിക വെബ്സൈറ്റില്‍ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Youtalk