തിരുവനന്തപുരം : മാമ്പഴ പ്രേമികള്‍ക്കും ഐസ്ക്രീം ആരാധകർക്കും ഉത്സവകാലം സമ്മാനിച്ച് ലുലു ഹൈപ്പർമാർക്കറ്റ്. ഒരേസമയം മാംഗോ ഫെസ്റ്റും ഐസ്ക്രീം ഫെസ്റ്റും ഒരുക്കിയാണ് ലുലു ഈ വേനല്‍ക്കാലത്തെ വരവേല്‍ക്കുന്നത്.
മെയ് 10 വരെ മാംഗോ ഫെസ്റ്റും മെയ് 12 വരെ ഐസ്ക്രീം ഫെസ്റ്റും നീണ്ടുനില്‍ക്കും. കേരളത്തിന് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിച്ച മുപ്പതിലധികം മാമ്പഴ ഇനങ്ങളാണ് ഫെസ്റ്റിലെ പ്രധാന ആകർഷണം.
മാമ്പഴങ്ങള്‍ മാത്രമല്ല മാമ്പഴം കൊണ്ട് നിർമ്മിച്ച വൈവിധ്യമാർന്ന വിഭവങ്ങളുടെ വൻ ശേഖരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മാംഗോ പുഡ്ഡിങ്, അച്ചാർ, കറി, കേക്ക്, പായസം, ജ്യൂസ്, ഡോണട്ട്സ് തുടങ്ങി മാമ്പഴ വിഭവങ്ങളുടെ ശേഖരവും ഫെസ്റ്റില്‍ ലഭ്യമാണ്. വീട്ടുമുറ്റത്ത് നട്ടുപിടിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കായി മാമ്പഴ ചെടികളുടെ പ്രത്യേക സ്റ്റാളുകളും സജ്ജമാണ്. പ്രമുഖ ബ്രാൻഡുകള്‍ക്ക് പകുതി വില (50%) ഉള്‍പ്പെടെയുള്ള വമ്പിച്ച ഡിസ്കൗണ്ടുകള്‍ ലഭ്യമാണ്.
