Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

മൂവാറ്റുപുഴ പുതിയ ജില്ലയായി പരിഗണനയില്‍; പുനര്‍വിഭജന കമ്മീഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Youtalk 22 hrs ago

തിരുവനന്തപുരം: കേരളത്തില്‍ പുതിയ ജില്ലയായി മൂവാറ്റുപുഴ രൂപീകരിക്കുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി.

സതീശൻ. മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ വിഭജിക്കണമെന്ന ആവശ്യങ്ങള്‍ ശക്തമാകുന്നതിനിടയാണ് സർക്കാരിന്റെ ഈ സുപ്രധാന പ്രഖ്യാപനം.പുതിയ ജില്ലകളുടെ രൂപീകരണം പരിശോധിക്കുന്നതിനായി സർക്കാർ ഉടൻ തന്നെ ഒരു ജില്ലാ പുനർവിഭജന കമ്മീഷനെ നിയമിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ കമ്മീഷന്റെ പരിഗണനാ പരിധിയില്‍ മൂവാറ്റുപുഴയും ഉള്‍പ്പെടും.മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയിലാണ് മാത്യു കുഴല്‍നാടൻ എം.എല്‍.എ മൂവാറ്റുപുഴയെ പുതിയ ജില്ലയായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.എറണാകുളം, കൊച്ചി മേഖലകളിലേക്ക് കൂടുതല്‍ വികസന ഫണ്ടുകള്‍ കേന്ദ്രീകരിക്കുമ്പോള്‍ മൂവാറ്റുപുഴ, കോതമംഗലം തുടങ്ങിയ മലയോര മേഖലകള്‍ പിന്നാക്കം പോകുന്നുവെന്ന പരാതികള്‍ ഏറെക്കാലമായി നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പുതിയ ജില്ലാ രൂപീകരണ ആവശ്യം ചർച്ചയാകുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Youtalk